വീണ്ടും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി കര്‍ഷകര്‍; സിംഗുവില്‍ നിന്നും കൂടുതല്‍ പേര് ദില്ലിയിലേക്ക്
ദില്ലി: കര്‍ഷക സമരത്തില്‍ സംഘര്‍ഷ ഭൂമിയായി മാറി ചെങ്കോട്ട. പ്രതിഷേധവുമായി എത്തിയ കര്‍ഷകള്‍ വീണ്ടും ചെങ്കോട്ടയില്‍ കയറി പതാക ഉയര്‍ത്തി. രണ്ട് മകുടങ്ങള്‍ക്കും ഇടയിലുള്ള ഏറ്റവും മുകളിലെ പ്രധാന സ്ഥലത്താണ് ഇപ്പോള്‍ പതാക നാട്ടിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയൊക്കെ പ്രസഗം നടത്തുന്ന വേദിയുടെ സമീപത്തുള്ള ഫ്ലാഗ് പോസ്റ്റില്‍ കയറിയായിരുന്നു കര്‍ഷക സംഘടനകളുടേയും സിഘ് സംഘടനകളുടേയും പതാക നാട്ടിയത്. ഇതിന് പിന്നാലെ പൊലീസ് കൊടുകള്‍ മാറ്റുകളും സമരക്കാരെ മാറ്റുകയും ചെയ്തിരുന്നെങ്കിലും ആയിരക്കണക്കിന് കര്‍ഷര്‍ വീണ്ടും ചെങ്കോട്ട ലക്ഷ്യമാക്കി എത്തുകയായിരുന്നു.
കൂടുതല്‍ കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന സിംഗുവില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങുന്നത്. വലിയ പൊലീസ് സംഘം ഇവിടെ ഉണ്ടെങ്കിലും നിലവില്‍ വലിയ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ രാത്രിയും സമരക്കാര്‍ ഇവിടെ തുടര്‍ന്നാല്‍ പൊലീസ് നടപടിയുണ്ടായേക്കും. കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ടയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. അതേസമയം ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘടന നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പലയിടത്തും കര്‍ഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റമുട്ടി. ദില്ലി ഐടിഒയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഉത്തരാഘണ്ഡില്‍ നിന്നുള്ള കര്‍ഷകനായ നവനീത് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നത്. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് മരണം ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസ് വെടിവെയ്പ് നടത്തിയിട്ടില്ലെന്നും ദില്ലി പൊലീസ് വിശദീകരിക്കുന്നു.