Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരം; ഗസിപൂർ അതിർത്തിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്

ദില്ലി; ഗാസിപൂർ അതിർത്തിയിൽ കർഷകരെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്.കോണ്‍ഗ്രസ് ഒഴികെയുള്ള 10 പാര്‍ട്ടികളിലെ എംപിമാരാണ് കർഷകരെ കാണാൻ എത്തിയത്. എഎം ആരിഫ്, എൻകെ പ്രേമചന്ദ്രൻ, എൻ‌സി‌പി നേതാവ് സുപ്രിയ സുലെ, ഡി‌എം‌കെ അംഗം കനിമൊഴി, ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ, തൃണമൂൽ നേതാവ് സൗഗത റോയ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് പോലീസ് അതിർത്തിയിൽ തടഞ്ഞത്.

ബാരിക്കേഡുകൾ വെച്ച് സമരസ്ഥലത്തേക്കുള്ള വഴികൾ അടച്ചിരിക്കുകയാണ് പോലീസ്.അതുകൊണ്ട് തന്നെ ഇവിടേക്ക് നടന്ന് പോകാൻ പോലും എംപിമാരുടെ സംഘത്തിന് കഴിഞ്ഞില്ല. തുടർന്ന് ഇവർക്ക് അതിർത്തിയിൽ നിന്ന് മടങ്ങേണ്ടി വന്നു. കർഷകരെ കാണാനാണ് ഞങ്ങൾ പോകുന്നത്. ഞങ്ങൾ കർഷകരെ പിന്തുണയ്ക്കുന്നു. അവരുമായി ചർച്ച നടത്താൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. അവർക്ക് നീതി ലഭിക്കണമെന്നും അതിർത്തിയിലേക്ക് പോകും മുൻപ് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചിരുന്നു.

photo-2021-02-04

അതിനിടെ ആഗോള തലത്തിൽ കർഷക സമരത്തിന് പിന്തുണ ഏറി വരികയാണ്. ഇന്ന് കർഷക പ്രതിഷേധത്തിനെതിരെ നടക്കുന്ന സർക്കാർ നടപടികളെ വിമർശിച്ച് അമേരിക്കൻ വക്താവ് രംഗത്തെത്തിയിരുന്നു.സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് വക്താവ് സബ്രിന സിദ്ധിഖി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ സബ്രിന ഇന്ത്യയുടെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയിലെ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികൾ സ്വാഗതാർഹമാണെന്നും പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+