കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: ദില്ലിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ കസ്റ്റഡിയില്‍, മേഖലയില്‍ സംഘര്‍ഷം

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരത്തിനെതിരായ പ്രകടനത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ദില്ലിയില്‍ പ്രകടനം. രണ്ട് കോടി പേര്‍ ഒപ്പിട്ട നിവേദനവുമായാണ് കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതിയെ കാണുക. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് രാഷ്ട്രപതിയെ കാണുക. അതേസമയം, പ്രടനം പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് പൊലീസ്...വിശദാംശങ്ങളിലേക്ക്...

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് പിന്തുണ,പ്രിയങ്ക ഗാന്ധി അറസ്റ്റില്‍
മേഖലയില്‍ സംഘര്‍ഷം

മേഖലയില്‍ സംഘര്‍ഷം

പ്രകടനം തടഞ്ഞതിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതിനാല്‍ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രകടനവും പൊലീസ് നേരത്തെ തടഞ്ഞിരുന്നു.

നിരോധനാജ്ഞ

നിരോധനാജ്ഞ

മേഖലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍ദീപ് സുര്‍ജേവാല, എംപിമാരായ കെസി വേണുഗോപാല്‍, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.

 കോണ്‍ഗ്രസ് കൂടെയുണ്ടാകും

കോണ്‍ഗ്രസ് കൂടെയുണ്ടാകും

കര്‍ഷകര്‍ക്കൊപ്പവും സമത്തിനൊപ്പവും കോണ്‍ഗ്രസ് ആദ്യം മുതലേ ഉണ്ട്. അത് ഇനിയും തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയെങ്കിലും കാണാന്‍ രാഷ്ട്രപതി അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനാണ് ശ്രമമമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

 കര്‍ഷക സമരം: രാഹുലിന്റെ പ്രകടനത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്; മാര്‍ച്ചില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് കര്‍ഷക സമരം: രാഹുലിന്റെ പ്രകടനത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്; മാര്‍ച്ചില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്

കർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രികർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി

പ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കുംപ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കും

 ബെംഗളൂരു രാത്രികാല കർഫ്യൂ: സമയം പരിഷ്കരിച്ച് സർക്കാർ, 24 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ ബെംഗളൂരു രാത്രികാല കർഫ്യൂ: സമയം പരിഷ്കരിച്ച് സർക്കാർ, 24 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ

അര്‍ണബ് ഗോസ്വാമിക്ക് കനത്ത തിരിച്ചടി; ചാനലിന് 20 ലക്ഷം പിഴ, വിദ്വേഷം പ്രചരിപ്പിച്ചത് വിനയായിഅര്‍ണബ് ഗോസ്വാമിക്ക് കനത്ത തിരിച്ചടി; ചാനലിന് 20 ലക്ഷം പിഴ, വിദ്വേഷം പ്രചരിപ്പിച്ചത് വിനയായി

English summary
Farmers Protest: Priyanka Gandhi and other Congress leaders are under delhi police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X