കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നു; കേന്ദ്രം ചര്‍ച്ച ചെയ്തത് 5 ശതമാനം കാര്യങ്ങള്‍ മാത്രമെന്ന് സമരക്കാര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെയുള്ള ഒരു ഒത്ത് തീര്‍പ്പിനും തയ്യാറല്ലെന്ന് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍. വിളകള്‍ക്കുല്ള താങ്ങ് വിലയ്ക്ക് നിയമപരമായി ഗ്യാരന്‍റി വേണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷക സംഘടനാ പ്രതിനിധികളും തമ്മിലുള്ള ആറാംവട്ട ചര്‍ച്ച കഴിഞ്ഞ ദിവസം പൂര്‍ത്തിയായെങ്കിലും ഒതുതീര്‍പ്പിലെത്താന്‍ ഇരുപക്ഷത്തിനും സാധിച്ചിരുന്നില്ല.

നിയമം പിന്‍വലിക്കില്ലെന്ന മുന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നതോടെ പ്രക്ഷോഭം തുടരാന്‍ കര്‍ഷകരും അറിയിക്കുകയായിരുന്നു. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് അറിയിച്ചതോടെ ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തികളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് കേന്ദ്ര മന്ത്രിമാര്‍ നയിച്ച കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളുടെ 5 ശതമാനം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

farmer-

കർഷകർക്കെതിരായി എടുത്ത കേസുകള്‍ പിൻവലിക്കാമെന്നും ഉടൻ കൊണ്ടുവരാനിരിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ നീട്ടിവയ്ക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഗുര്‍നം സിങ് ചാദുനി പറഞ്ഞു. എന്നാല്‍ പ്രധാന ആവശ്യങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും നടത്തി തന്ന് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി നാലിന് നടക്കുന്ന ചർച്ചയിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ദില്ലിയെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തടയുകയും ഹരിയാണയിലെ പെട്രോൾ പമ്പുകളും ഷോപ്പിംഗ് മാളുകളും അടച്ചിടുമെന്നുമാണ് കര്‍ഷകരുടെ ഭീഷണി. ചർച്ചയിൽ കൃത്യമായ തീരുമാനമെടുത്തില്ലെങ്കിൽ ജനുവരി ആറിന് ട്രാക്ടർ മാർച്ച് നടത്തുമെന്നുംകർഷക നേതാവ് യുധവീർ സിംഗ് വ്യക്തമാക്കി.

English summary
farmers protest: protesters said that the Center had discussed only 5 per cent of the issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X