കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം അവസാനിപ്പിക്കണോ? സുപ്രധാന നിര്‍ദ്ദേശം മുന്നോട്ടുവച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

Google Oneindia Malayalam News

അമൃത്സര്‍: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ദില്ലി അതിര്‍ത്തികളില്‍ ശക്തമായി മുന്നോട്ടുപോകുകയാണ്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം വീണ്ടും ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനിടെ കര്‍ഷകരെ സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രത്തിന് മുമ്പിലേക്ക് ഒരു നിര്‍ദ്ദേശം വച്ചിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ്.

farmer

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് 18 മുതല്‍ 24 മാസം വരെ മരവിപ്പിക്കണമെന്നാണ്് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം മുതല്‍ ഗോതമ്പ് പാടങ്ങളില്‍ വിളപെടുപ്പ് നടക്കുകയാണ്. കാര്‍ഷിക നിയമം മരവിപ്പിക്കുന്നത് കര്‍ഷകരെ തിരിച്ച് കൃഷിയിടങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് അമരീന്ദര്‍ സിംഗ് പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമരത്തിന് ശേഷം പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുകയാണെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കരുതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് കണക്കിലെടുത്ത് രണ്ട് വര്‍ഷമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവയ്ക്കുന്നു- അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

എല്ലാ യുദ്ധവും അവസാനിക്കണം അത് രണ്ടാം ലോക മഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ സമരമായാലും. എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. ആ അവസാനം ചര്‍ച്ചകളിലൂടെ ആയിരിക്കണം. അല്ലാതെ മറ്റൊരു മാര്‍ഗലുമില്ല- അമരീന്ദര്‍ സിംഗ് പറയുന്നു. സമരത്തില്‍ രാഷ്ട്രീയ നേതാക്കളെ വേണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതുകൊണ്ടാണ് മാറി നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Farmers Protest: Punjab CM Amarinder Singh with new proposals to end farmers strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X