• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി ലക്ഷ്യമിട്ട് കര്‍ഷകര്‍ ഒഴുകുന്നു; ഗുരുനാനക്ക് ജയന്തി ആഘോഷിച്ച് പഞ്ചാബ് കര്‍ഷകര്‍, ആറാം ദിവസത്തിലേക്ക്

ദില്ലി: കര്‍ഷക പ്രക്ഷോഭം അഞ്ച് ദിവസം പിന്നിടുമ്പോള്‍ ദില്ലി ലക്ഷ്യമാക്കി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുന്നു. ദില്ലി അതിര്‍ത്തികളിലെ കര്‍ഷകരുടെ പ്രക്ഷോഭം കേന്ദ്രസര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. വിവാദ നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ദില്ലിയിലേക്കുള്ള അഞ്ച് അതിര്‍ത്തികളും അടയ്ക്കുമെന്ന് കര്‍ഷകര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കരിനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ചനിലപാടിലാണ് കര്‍ഷകര്‍.

'സ്റ്റീഫൻ നെടുമ്പള്ളിമാർ വാഴ്ത്തപ്പെടുന്ന കെട്ടകാലത്ത് അയ്യപ്പന്‍റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്

അതേസമയം, അതിശക്തമായ സമരങ്ങള്‍ നടന്നു വരുമ്പോളും നിയമത്തെ ന്യായീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. പുതിയ നിയമം ഒരു വലിയ കമ്പോളത്തിനുള്ള അവസരങ്ങള്‍ നല്‍കി കര്‍ഷകരെ ശാക്തീകരിക്കുന്നതിനോടൊപ്പം നിയമപരിരക്ഷയും ഉറപ്പ് വരുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിന് വേണ്ടായണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് വരും ദിവസങ്ങളില്‍ ഈ പുതിയ നിയമങ്ങളുടെ പ്രയോജനങ്ങള്‍ നമുക്ക് കാണുകയും അനുഭവിക്കുകയും ചെയ്യാന്‍ കഴിയും-വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.അതേസമയം, പ്രക്ഷോഭം മൂര്‍ച്ചിച്ച് വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്നാണ് വിവരം. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ജനാധിപത്യപരമായ പോരാട്ടത്തെ ബഹുമാനിക്കണമെന്നും വിവാദ നിയമം പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രക്ഷോഭത്തിനിടെ പഞ്ചാബില്‍ നിന്നുള്ള കര്‍ഷര്‍ ഗുരുനാനക് ജയന്തിയും ആഘോഷിക്കുന്നുണ്ട്. ആഗോഷത്തിന്റെ ഭാഗമായി പൊലീസുകാര്‍ക്കടക്കം കര്‍ഷകര്‍ പ്രസാദം നല്‍കുന്നുണ്ട്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ രണ്ട് ദിവസത്തിനകം അംഗീകരിച്ചില്ലെങ്കില്‍ ദേശീയ തലസ്ഥാന മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ടാക്‌സി, ഓട്ടോ, ട്രെക്ക യൂണിയനുകള്‍ പണിമുടക്ക് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപരോധവും സമരവും ശക്തിപ്പെട്ടാല്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കം തടസപ്പെടും.

കര്‍ഷക പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി: കാർഷിക നിയമം കർഷകരെ ശാക്തീകരിക്കും

ബുറെവി ചുഴലിക്കാറ്റ് മറ്റന്നാൾ തീരം തൊടും; അതിതീവ്ര മഴയ്ക്ക് സാധ്യത, കേരളത്തിൽ നാലിടത്ത് റെഡ് അലർട്ട്

ക്രിസ്തുമസ് 2020: കാന്‍ഡി കെയ്ന്‍ ക്രിസ്തുമസ് സെലിബ്രേഷനുമായി കെസിവൈ എം താമരശ്ശേരി രൂപത

cmsvideo
  മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

  English summary
  Farmers Protest: Punjab farmers celebrate Guru Nanak Jayanti, govt call meet today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X