കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് കാരണം കർഷക സമരം; കേന്ദ്രമന്ത്രി ഹർഷ് വർധൻ

Google Oneindia Malayalam News

ദില്ലി; പഞ്ചാബിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നിൽ തദ്ദേശ തിരഞ്ഞെടുപ്പുകളും വിവാഹങ്ങളും ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ മാത്രമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ. കർഷക സമരങ്ങളും കേസുകൾ ഉയരാൻ കാരണമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 11 സംസ്ഥാനങ്ങളുമായുള്ള വെർച്വൽ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

harsh vardhan

പഞ്ചാബിൽ 80 ശതമാനത്തിലധികം കേസുകളിൽ യുകെ വൈറസിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ജീനോം സീക്വൻസിംഗും വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളുടെ കുതിച്ചുചാട്ടം പ്രധാനമായും വിവാഹങ്ങൾ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ, കർഷകരുടെ പ്രക്ഷോഭം എന്നിവ കൊണ്ടാണ് , മന്ത്രി പറഞ്ഞു.ചെറിയ നഗരങ്ങളിലേക്ക് ഉൾപ്പെടെ രോഗം വ്യാപിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് ആത്മപരിശോധന നടത്തി പ്രവർത്തിക്കേണ്ട സമയമാണിത്. കുതിച്ച് ചാട്ടത്തിന് കാരണം ജാഗ്രത കുറവാണ്. ഇപ്പോൾ പോലും എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ്, ഫെബ്രുവരി വരെ അണുബാധ തടയാൻ കൈക്കൊണ്ട ശക്തമായ പ്രവർത്തനങ്ങൾ തുടർന്നും പാലിക്കാൻ തയ്യാറായാൽ കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി .8,43,473 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,15,736 പേർക്ക്; അടുത്ത നാല് ആഴ്ച നിർണായകമെന്ന് മുന്നറിയിപ്പ്24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,15,736 പേർക്ക്; അടുത്ത നാല് ആഴ്ച നിർണായകമെന്ന് മുന്നറിയിപ്പ്

10 അല്ല, 13 മണ്ഡലങ്ങൾ; പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് ബിജെപി,ആദ്യ കണക്ക് കൂട്ടലിൽ മണ്ഡലങ്ങൾ ഇങ്ങനെ10 അല്ല, 13 മണ്ഡലങ്ങൾ; പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് ബിജെപി,ആദ്യ കണക്ക് കൂട്ടലിൽ മണ്ഡലങ്ങൾ ഇങ്ങനെ

സിപിഎമ്മിന്‍റേത് പ്രാകൃത രാഷ്ട്രീയം,അമ്മമാരുടെ കണ്ണുനീരിന് മുൻപിൽ നേതൃത്വം മാപ്പ് പറയണം;കെസി വേണുഗോപാൽസിപിഎമ്മിന്‍റേത് പ്രാകൃത രാഷ്ട്രീയം,അമ്മമാരുടെ കണ്ണുനീരിന് മുൻപിൽ നേതൃത്വം മാപ്പ് പറയണം;കെസി വേണുഗോപാൽ

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
രാജ്യം അപകടാവസ്ഥയിൽ..കോവിഡ് മാരക വ്യാപനത്തിലേക്ക്

English summary
Farmers' Protest raises Covid cases in Punjab; Union Minister Harsh Vardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X