ബാരിക്കേഡുകൾ തകർത്ത് വീണ്ടും ഡൽഹിയിലേക്ക് പ്രവേശിക്കേണ്ടി വരും; മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ 3,50,000 ട്രാക്ടറുളാണ് ദില്ലിയിൽ പ്രവേശിച്ചത്. തങ്ങൾക്ക് വീണ്ടും അത് ആവർത്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് വീണ്ടും ഡൽഹിയിലേക്ക് പ്രവേശിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതിയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ 3,50,000 ട്രാക്ടറുളാണ് ദില്ലിയിൽ പ്രവേശിച്ചത്. തങ്ങൾക്ക് വീണ്ടും അത് ആവർത്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഭാരത് ബന്ദിന് മുന്നോടിയായാണ് രാകേഷ് ടികായത്തിന്റെ പ്രഖ്യാപനം.

വീണ്ടും ഡൽഹിയിലെത്തി ബാരിക്കേഡുകൾ തകർക്കേണ്ടിവരുമെന്നുും ഇതിന് തയ്യാറായിരിക്കാനുമായിരുന്നു ടികായതിന്റെ ആഹ്വാനം. ഭാരത് ബന്ദ് നയിക്കുന്ന മാർച്ച് 26ന് ഭാരത് കർഫ്യൂ ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി, മത, മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച ഈ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധത്തെ പ്രത്യയശാസ്ത്ര പോരാട്ടമായി വിശേഷിപ്പിച്ച ടികായത്, കർഷകർ ഇപ്പോൾ തങ്ങളുടെ വിളകൾ പാർലമെന്റിന് പുറത്ത് വിൽക്കുമെന്നും പറഞ്ഞു. കൃഷിക്കാർക്ക് എവിടെയും കാർഷിക വിളകൾ വിൽക്കാൻ കഴിയുമെന്നാണ് സർക്കാർ പറഞ്ഞത്. ഞങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ പാർലമെന്റിനേക്കാൾ നല്ല സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ പ്രതിഷേധം എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ടികായത് കർണാടകയിൽ ആഹ്വാനം ചെയ്തിരുന്നു. ഡൽഹി ഘെരാവോ മോഡൽ സമരം ബംഗലൂരുവിൽ ഉൾപ്പെടെ നടത്തണമെന്നായിരുന്നു ടികായത് പറഞ്ഞത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
2020 നവംബറിൽ ആരംഭിച്ച സമരം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തുടരുമെന്ന നിലപാടിലാണ് കർഷകർ. രാജ്യ തലസ്ഥാനമായ ഡൽഹിയെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിംഘു, തിക്രി, ഗാസിയാബാദ് എന്നീ അതിർത്തി പ്രദേശങ്ങളാണ് പ്രധാന സമര കേന്ദ്രങ്ങൾ. ഇതോടെ ഡൽഹിയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.
നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications