കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷപ്രക്ഷോഭം; പഞ്ചാബിലും ഹരിയാനയിലും ജിയോ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്‌

Google Oneindia Malayalam News

ദില്ലി; രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലൈന്‍സിന്റെ ജിയോ കമ്പനിക്ക്‌ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്‌. പഞ്ചാബ്‌,ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്‌ ജിയോ ഉപഭോക്താക്കള്‍ വലിയ രീതിയില്‍ കൊഴിഞ്ഞു പോകുന്നത്‌. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ റിലൈന്‍സ്‌ കമ്പനിക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളാണ്‌ റിലൈന്‍സിന്‌ ഉപോഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുവരാന്‍ കാരണമായത്‌.

കഴിഞ്ഞ രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ വരെ ഈ രണ്ടു സംസ്ഥാനങ്ങളിലും ജിയോ ടെലികോം കമ്പനിയായിരുന്നു മുമ്പില്‍ നിന്നത്‌. എന്നാല്‍ കര്‍ഷക സമരം ആരംഭിച്ചതോടെ വലിയ രീതിയില്‍ ആളുകള്‍ ജിയോ സര്‍വീസുകള്‍ ഉപേക്ഷിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ നവംബര്‍ മാസം പഞ്ചാബില്‍ 1.40 ഉപോഭാക്താക്കള്‍ പഞ്ചാബില്‍ ഉണ്ടായിരുന്നെങ്കില്‍ അത്‌ 2020 ഡിസംബര്‍ മാസമായപ്പോഴേക്കും 1.25 കോടിയായി ചുരുങ്ങി.ജിയോക്ക്‌ ഇത്‌ രണ്ടാം തവണയാണ്‌ ഇങ്ങനെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്‌. 2019 ഡിസംബറില്‍ ബിഎസ്‌എന്‍എല്‍ ഒഴികെ മറ്റെല്ലാ ടെലികോം കമ്പനികള്‍ക്കും പഞ്ചാബില്‍ വലിയ രീതിയില്‍ ഉപഭോക്താക്കളെ നഷ്ടമായിരുന്നു.

reliance jio

പഞ്ചാബിലെ സമാനമായ നഷ്ടമാണ്‌ ജിയോ ഹരിയാനയിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ നേരിടുന്നത്‌. 2020നവംബറില്‍ 94.48 ലക്ഷം ഉപഭോക്താക്കള്‍ റിലൈന്‍സിന്‌ ഉണ്ടായിരുന്നെങ്കില്‍ അത്‌ ഡിസംബര്‍ മാസമായപ്പോഴേക്കും 89.07 ലക്ഷം ഉപഭോക്താക്കളായി കുറഞ്ഞു. പഞ്ചാബ്‌ ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ്‌ ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത്‌. കര്‍ഷക സമരം ആരംഭിച്ചതിന്‌ പിന്നാലെ ഉത്തരേന്ത്യയില്‍ ജിയോ ടെലികോം കമ്പനിയുടെ ടവറുകളും മറ്റും വലിയ രീതിയില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ജിയോക്കെതിരായ സംഘടിത ആക്രമണത്തിന്‌ പിന്നില്‍ മറ്റ്‌ ടെലികോം കമ്പനികളാണെന്ന്‌ ആരോപിച്ച്‌ റിലൈന്‍സ്‌ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷികബില്ലുകള്‍ റിലൈന്‍സ്‌ ഉല്‍പ്പെടെയുള്ള കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ കാര്‍ഷിക മേഖലയില്‍ ആധ്രപത്യം നേടാനാണ്‌ എന്നാണ്‌ കര്‍ഷകര്‍ ആരോപിക്കുന്നത്‌. കര്‍ഷക ഭൂമികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ റിലൈന്‍സ്‌ അടക്കമുള്ള കുത്തക കമ്പനികള്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നു. ഇതോടെയാണ്‌ റിലൈന്‍സ്‌ കമ്പനിയുടെ ഉത്‌പന്നങ്ങള്‍ വ്യാപകമായി രാജ്യത്ത്‌ ബഹിഷ്‌കരിക്കാന്‍ ആരംഭിച്ചത്‌.

English summary
farmers protest; reliance jio subscribers decreased in Panjab and Haryana states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X