കര്‍ഷക പ്രതിഷേധം: സിങ്കു, തിക്രി അതിര്‍ത്തികള്‍ വീണ്ടും അടച്ചു, ഗതാഗതം വഴി തിരിച്ചു വിട്ടു
ദില്ലി: കര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയിലെ സിങ്കു, തിക്ര അതിര്‍ത്തികള്‍ വീണ്ടും അടച്ചു. പിയാവു മാനിയാരി, സിങ്കു , ഹരേവാലി, മംഗേഷ്പൂർ, തിക്രി അതിർത്തികളാണ് അടച്ചത്. അതേസമയം, ഉത്തർപ്രദേശിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന ഖാസിപൂർ അതിർത്തിയില്‍ ദില്ലിയിൽ നിന്ന് ഗാസിയാബാദിലേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഗാസിയാബാദിലേക്കുള്ള ഗാസിപ്പൂർ എൻഎച്ച് -24 മുകളിലെ ഭാഗം ഗതാഗതത്തിനായി തുറന്നിരിക്കുന്നു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
നോയിഡയ്ക്കും ദില്ലിക്കും ഇടയിലുള്ള ചില്ല അതിർത്തി ഇരുവശത്തും തുറന്നിരിക്കുകയാണെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി. ഗാസിയാബാദിൽ നിന്ന് ദില്ലിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ആനന്ദ് വിഹാർ, സൂര്യ നഗർ, അപ്‌സര, ഭോപ്ര, ലോണി, കോണ്ട്ലി, ചില്ല, ന്യൂ അശോക് നഗർ, ഡിഎൻഡി, കാളിന്ദി കുഞ്ച് തുടങ്ങിയ അതിർത്തി റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നുണ്ടെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

ലാംപൂർ, സഫിയാബാദ് അതിർത്തികൾ തുറന്നിരിക്കുന്ന രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് ഔചന്ദി അതിർത്തി തുറക്കുന്നത്. ജിടി കർണാൽ റോഡ്, റോഹ്തക് റോഡ്, എൻഎച്ച് -44, ഔട്ടർ റിംഗ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം വര്‍ധിക്കുമെന്നതിനാല്‍ യാത്രക്കാർ ഇതര റൂട്ടുകള്‍ തിരഞ്ഞെടുക്കണമെന്നും ട്രാഫിക് പോലീസ് നിര്‍ദേശിച്ചു.












Click it and Unblock the Notifications