Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരം: ഹരിയാനയില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അധ്യാപകന്‍ ആത്മഹത്യ ചെയ്തു

റോഹ്തക്ക്: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ച് ഹരിയാനയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. കര്‍ഷകരെ പിന്തുണക്കുന്ന വീഡിയോ മണത്തിന് തൊട്ടുമുമ്പ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയിലെ റോഹ്തക്കില്‍ മുകേഷ് എന്ന ആളാണ് ആത്മഹത്യ ചെയ്തത്.

farmer

അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. വിഷം കഴിച്ച നിലയിലായിരുന്നു അധ്യാപകനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമാണ് താനെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ തനിക്ക് ദുഖമുണ്ടെന്നും മുകേഷ് വീഡിയോയില്‍ പറയുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരത്തിന് പിന്നില്‍ നിന്നതിന് ഹരിയാനയില്‍ നിന്നുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉള്‍പ്പെടെ മുകേഷ് നന്ദി പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്തതിനല്‍ മുകേഷ് ദിവസങ്ങളോളം ദുഖത്തിലായിരുന്നു. ദില്ലി അതിര്‍ത്തിക്കടുത്തുള്ള കര്‍ഷകരുടെ പ്രതിഷേധ സ്ഥലവും അദ്ദേഹം ഏതാനും തവണ സന്ദര്‍ശിച്ചിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+