കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം; അടുത്ത ഘട്ട ചര്‍ച്ചക്കായി കേന്ദ്രം കര്‍ഷക നേതാക്കള്‍ക്ക്‌ കത്തയച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചക്ക്‌ ക്ഷണിച്ചുകൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. പുതിയ കാര്‍ഷിക ബില്ലുകളില്‍ എന്തൊക്കെയാണ്‌ കര്‍ഷകരെ അലട്ടുന്നതെന്ന്‌ കൃത്യമായി വ്യക്തമാക്കാനും, ചര്‍ച്ചക്കുള്ള ദിവസം തീരുമാനിക്കാനും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍..വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍..

സമരം ചെയ്യുന്ന 40 കര്‍ഷക സംഘടനകളടെ നേതാക്കന്‍മാര്‍ക്കയച്ച കത്തില്‍ കേന്ദ്രം വിശാല ഹൃദയത്തോടെയാണ്‌ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്നും കര്‍ഷകര്‍ ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉചിതമായ പരിഹാരം കാണുമെന്നു കേന്ദ്ര കാര്‍ഷിക മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി വിവേക്‌ അഗര്‍വാള്‍ വ്യക്തമാക്കുന്നു.

protest

കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ച്‌ 24 ദിവസം പിന്നിടുമ്പോള്‍ കേന്ദ്രവുമായി 5 വട്ടം ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചകളെല്ലാം പരാജയമാവുകയായിരുന്നു. പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍. എന്നാല്‍ ബില്ലുകള്‍ പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ്‌ കേന്ദ്ര സര്‍ക്കാര്‍.

ഡിസംബര്‍ 9 ന്‌ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കയച്ച ഡ്രാഫ്‌റ്റ്‌ പ്രപ്പോസലില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാനപ്പെട്ട 7 പ്രശ്‌നങ്ങളില്‍ ബില്ലുകളില്‍ ഭേദഗതി വരുത്തമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ഉറപ്പ്‌ നല്‍കിയിരുന്നതായി അഗര്‍വാള്‍ പറയുന്നു. താങ്ങുവില സമ്പ്രദായം തുടരുമെന്ന്‌ ഡ്രാഫ്‌റ്റില്‍ പറഞ്ഞിരുന്നതായും ജോയിന്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഡിസംബര്‍ 16ന്‌ ഡ്രാഫ്‌റ്റ്‌ പ്രപ്പോസല്‍ കര്‍ഷകര്‍ തള്ളക്കളയുകയായിരുന്നു.

ഡ്രാഫ്‌റ്റ്‌ പ്രപ്പോസലില്‍ കര്‍ഷകര്‍ക്കുള്ള പ്രശ്‌നങ്ങളും ഉത്‌കണ്ടയും കേന്ദ്രത്തോടു വ്യക്തമാക്കണമെന്നും ,ചര്‍ച്ചക്കായി അനുയോജ്യമായ ദിവസം തീരുമാനിക്കാനും അഗര്‍വാള്‍ കര്‍ഷകരോട്‌ അഭ്യര്‍ഥിച്ചു. അടുത്ത ഘട്ട ചര്‍ച്ച ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ച്‌ നടത്താനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ മറ്റ്‌ കര്‍ഷക സംഘടനകളുമായും പുതിയ കാര്‍ഷിക ബില്ലിന്‍മേലുള്ള അഭിപ്രായം തേടാന്‍ കേന്ദ്ര സര്‍ക്കാന്‍ പ്രത്യേകം യോഗം വിളിക്കുമെന്നും കത്തില്‍ പറയുന്നു.
പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദാശ്‌ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ ദില്ലിയിലെ വിവിധ അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്നത്‌. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരംഅവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍.

ലീഗ് ചത്തകുതിരയെന്ന് നെഹ്റു പറഞ്ഞപ്പോള്‍ അത് മുസ്ലിങ്ങളെയാണെന്ന് ഉദ്ദേശിച്ചിരുന്നില്ലാലോ:കെടി ജലീല്‍ലീഗ് ചത്തകുതിരയെന്ന് നെഹ്റു പറഞ്ഞപ്പോള്‍ അത് മുസ്ലിങ്ങളെയാണെന്ന് ഉദ്ദേശിച്ചിരുന്നില്ലാലോ:കെടി ജലീല്‍

Recommended Video

cmsvideo
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി തലതാഴ്ത്തി മോദി..ഞങ്ങളില്ലേ | Oneindia Malayalam

English summary
farmers protest; the center letter to fix next round talk with farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X