കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച്‌ വീണ്ടും മുന്‍ ബിജെപി എംപി ധര്‍മേന്ദ്രയുടെ ട്വീറ്റ്‌

Google Oneindia Malayalam News

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച്‌ വീണ്ടും ബിജെപി മുന്‍ എംപിയും നടനുമായ ധര്‍മേന്ദ്ര. പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ആദ്യ ട്വീറ്റിന്‌ പിന്നാലെയാണ്‌ ധര്‍മേന്ദ്രയുടെ രണ്ടാം ട്വീറ്റും. ബിജെപി എംപിയായ മകന്‍ നടന്‍ സണ്ണി ഡിയോളിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ്‌ ധര്‍മേന്ദ്ര ആദ്യത്തെ ട്വീറ്റ്‌ പിന്‍വലിച്ചത്‌. ട്വീറ്റ്‌ പിന്‍വലിച്ചതിനുള്ള വിശദീകരണവും ധര്‍മേന്ദ്ര നല്‍കുന്നുണ്ട്‌.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കഴിഞ്ഞ ദിവസമാണ്‌ ധര്‍മേന്ദ്ര ട്വീറ്റ്‌ ചെയ്‌തത്‌. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം , ഡല്‍ഹിയില്‍ ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്‌. ഈ അവസ്ഥ ഏറെ വേദനാ ജനകമാണ്‌ എന്നായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യ ട്വീറ്റ്‌. ഈ ട്വീറ്റ്‌ സൈബര്‍ ലോകത്ത്‌ ബിജെപി കനത്ത തിരിച്ചടിയായിരുന്നു. ട്വീറ്റ്‌ ചര്‍ച്ചയായതോടെ ധര്‍മേന്ദ്ര ട്വീറ്റ്‌ പിന്‍വലിച്ചു.

tweete

വിമര്‍ശനങ്ങള്‍ ശക്തമായതോടെ ട്വീറ്റ്‌ പിന്‍വലിച്ചതിന്റെ വിശദീകരണവുമായി ധര്‍മേന്ദ്ര വീണ്ടും രംഗത്തെത്തി. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്ന നിലപാട്‌ അദ്ദേഹം ആവര്‍ത്തിച്ചു. ചില കമന്റുകള്‍ ഏറെ വേദനിപ്പിച്ചതുകൊണ്ടാണ്‌ ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌തത്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത്‌ പോലെ ചീത്ത പറഞ്ഞോളു, എന്റെ കര്‍ഷക സഹോദരങ്ങളുടെ കാര്യത്തില്‍ എനിക്ക്‌ വേദനയുണ്ട്‌. സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയേ മതിയാകൂ.
അതേസമയം സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന്‌ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാവും, തങ്ങുവില മാറ്റമില്ലാതെ തുടരും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം കര്‍ഷകര്‍ക്ക്‌ മുന്നില്‍ വെച്ചിരുന്നു. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളില്‍ രണ്ട്‌ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണയാക തുടര്‍ ചര്‍ച്ചകളാണ്‌ ഇന്ന്‌ ഉച്ചക്ക്‌ രണ്ടുമണിക്ക്‌ നടക്കുക. സമവായം തേടി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമര്‍ വിജ്ഞാന്‍ ഭവനിലാണ്‌ കര്‍ഷകാ സംഘടനാ പ്രതിനിധികളെ ഇന്ന്‌ ചര്‍ച്ചക്ക്‌ ക്ഷമിച്ചിരിക്കുന്നത്‌.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ വ്യാഴാഴ്‌ച്ച നടന്ന കൂടിക്കാഴ്‌ച്ചയില്‍ കര്‍ഷകര്‍ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. പ്രാദേശിക നിയന്ത്രണത്തിലുള്ള വിപണികളും താങ്ങുവിലയും നിലനിര്‍ത്തുമെന്ന്‌ കേന്ദ്രം കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക്‌ സ്വീകീര്യമായിരുന്നില്ല. വിവാദ നിയമങ്ങള്‍ പിന്‍വലിച്ച്‌ പുതിയ നിയമെ പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ്‌ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്‌ച്ച നടന്ന പാരജയപ്പെട്ടതിന്‌ ശേഷം സമരം ശക്തിപ്പെടുത്തുമെന്ന്‌ കര്‍ഷക സംഘടനാ പ്‌തിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 8ന്‌ കര്‍ഷകര്‍ ഭാരത്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകള്‍അടക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തു.

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam

പ്രതിഷേധ പരിപാടികളുടെ ഭാഗമായി കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകാമായി ഇന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രമ്‌ട്‌ ലക്ഷത്തിലധികം കര്‍ഷകരാണ്‌ വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്‌ തെരുവിലുള്ളത്‌, മധ്യപ്രദേശില്‍ നിന്നും 100 ട്രാക്ടറുകളില്‍ കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്കെത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

English summary
farmers protest; the central government must get sudden solution says former bjp mp Dharmendr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X