കർഷകസമരം: നാലാംഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു, സർക്കാർ അയയുന്നതായി സൂചന
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി), നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ച കർഷക സംഘടന നേതാക്കളുമായി സർക്കാർ പ്രതിനിധികള്‍ ചണ്ഡിഗഡിൽ വെച്ച് നടത്തിയ നാലാഘംട്ട ചർച്ചകള്‍ അവസാനിച്ചു. ഫെബ്രുവരി 8, 12, 15 തീയതികളിൽ ഇരുപക്ഷവും നേരത്തെ കൂടിക്കാഴ്ച ചർച്ച നടത്തിയിരുന്നു.
കർഷക സംഘടനാ നേതാക്കള്‍ക്ക് പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവരുമായി നടത്തിയ ചർച്ചയില്‍ പങ്കെടുത്തു. കർഷകരുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നാണ് യോഗ ശേഷം മന്ത്രി പിയൂഷ് ഗോയൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരെ കുറിച്ച് 'എല്ലായ്‌പ്പോഴും ഉത്കണ്ഠയുള്ള' ആളാണെന്നും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് കർഷകർക്ക് രാസവളത്തിൻ്റെ മൂന്നിരട്ടി സബ്‌സിഡി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ഒരുമിച്ച് വളരെ നൂതനമായ ഒരു ആശയം മുന്നോട്ട് വച്ചിട്ടുണ്ട്... സർക്കാർ NCCF (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ), NAFED (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നു അടുത്ത 5 വർഷത്തേക്ക് ഒരു കരാർ ഉണ്ടാക്കുകയും കർഷകരിൽ നിന്ന് താങ്ങു വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യും. വാങ്ങുന്ന അളവിന് ഒരു പരിധിയും ഉണ്ടായിരിക്കില്ല" എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമല്ല ഇതിൻ്റെ ഗുണം ലഭിക്കുകയെന്നും ഗോയൽ വ്യക്തമാക്കി. യോഗത്തില്‍ എം എസ് പി ചർച്ചാ വിഷയമായതായി ഭഗവന്ത് മന്നും വ്യക്തമാക്കി "ചർച്ചകൾ അഞ്ച് മണിക്കൂർ നീണ്ടു. ഞാൻ പഞ്ചാബിനുള്ള നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. പയർവർഗ്ഗങ്ങൾ വാങ്ങുന്നതിന് ഞങ്ങൾ എംഎസ്പി ഗ്യാരണ്ടി ആവശ്യപ്പെട്ടിരുന്നു, അത് ഇന്ന് ചർച്ച ചെയ്തു." പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കർഷക സംഘടന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നേരത്തെ പറഞ്ഞു. "പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് വരെ യോഗങ്ങൾ തുടരാമെന്നാണ് സർക്കാർ കരുതുന്നുവെങ്കിൽ, അതായത് പെരുമ്മാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞാൽ... കർഷകർ മടങ്ങിപ്പോകാന്‍ പോകുന്നില്ല," അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും ദല്ലേവാൾ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications