കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിക്രി അതിര്‍ത്തിയില്‍ പോസ്‌റ്ററുകള്‍ പതിച്ച്‌ ദില്ലി പോലീസ്‌; പ്രതിഷേധവുമായി കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി:കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന ദില്ലി അതിര്‍ത്തിയില്‍ ദില്ലി പോലീസ്‌ പോസ്‌റ്ററുകള്‍ പതിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ സമരം ചെയ്യുന്ന തിക്രി അതിര്‍ത്തിയിലാണ്‌ ദില്ലി പോലീസ്‌ പോസ്‌റ്ററുകള്‍ പതിപ്പിച്ചത്‌.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ സമാധാനപരമായി ഭരണഘടന അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യം ഉപോയോഗിച്ച്‌ മാത്രമാണ്‌ സമരം ചെയ്യുന്നതെന്നും ദില്ലി പോലീസ്‌ അനാവശ്യമായി ഇടപെടുകയാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറിയിച്ചു. എന്നാല്‍ അനുവാദമില്ലാതെ ദില്ലിയില്‍ പ്രവേശിപ്പിക്കരുതെന്ന്‌ മുന്നറിയിപ്പ്‌ മാത്രമാണ്‌ പോസ്‌റ്ററുകളില്‍ ഉള്ളതെന്ന്‌ ദില്ലി പോലീസ്‌ പറയുന്നു.
പഞ്ചാബ്‌,ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലെ കര്‍ഷകരാണ്‌ കൂടുതലായും ദില്ലി അതിര്‍ത്തികളായ തിക്രി, സിംഖു, ഗസിപ്പൂര്‍ അതിര്‍ത്തികളില്‍ മാസങ്ങളായി സമരം ചെയ്‌തുവരുന്നത്‌.

thikri boarder

തിക്രി അതിര്‍ത്തിയിലാണ്‌ സമരം ചെയ്യുന്നിടത്തുനിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട്‌ ദില്ലി പോലീസ്‌ പോസ്‌റ്ററുകള്‍ പതിപ്പിച്ചത്‌.എന്നാല്‍ ദില്ലി പോലീസിന്റെ ഇടപെടല്‍ അനാവശ്യമാണെന്നും തങ്ങള്‍ ഭരണഘടനക്കു വിധേയമായ രീതിയില്‍ സമാധനപരമായാണ്‌ സമരം നടത്തുന്നതെന്നും കര്‍ഷക സംഘചനകള്‍ അറിയിച്ചു.

സമരം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ദില്ലി പോലിസിന്റെ പ്രവര്‍ത്തകളെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും കര്‍ഷ സംഘടനകള്‍ പറഞ്ഞു. അതിര്‍ത്തികളില്‍ നിന്ന്‌ പിന്‍മാറണമെന്നാവശ്യപ്പെട്ട്‌ ഒരു കാര്യവും ദില്ലി പോലീസ്‌ ചെയ്‌തിട്ടില്ലെന്നും പോസ്‌റ്റര്‍ പതിപ്പിക്കല്‍ സാധാരണ നടപടി മാത്രമാണെന്നുമാണ്‌ ദില്ലി പോലീസിന്റെ വാദം.

English summary
farmers protest; the protesting farmers against Delhi police posters in thikri boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X