കര്‍ഷകപ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ ബിജെപി; വീഡിയോ പുറത്തുവിട്ട് കാരവന്‍ റിപ്പോര്‍ട്ടര്‍
ന്യൂഡല്‍ഹി; കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് കാരവന്‍ മഗസിനിലെ മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയ. പൊലീസിന്റെ അകമഴിഞ്ഞ സഹായത്തോടെ സംഘര്‍ഷമുണ്ടാക്കിയവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് പൊലീസ് അകമഴിഞ്ഞ സാഹായമുണ്ടായെന്നും ചിത്രങ്ങളുടേയും വീഡിയോകളുടേയും സഹായത്തോടെ വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചക്ക് വഴിതെളിച്ചിരിക്കുന്നത്.
ബിജെപി ഗുണ്ടകള്‍ പൊലീസിന്റെ ഒത്താശയോടെ കര്‍ഷകരെ ഭാഷണിപ്പെടുത്തുന്നതും അശ്ലീലം പറയുന്നതും അവര്‍ക്ക് നേരെ കല്ലെറിയുന്നതും താന്‍ നേരിട്ടു കണ്ടുവെന്നും പുനിയ സാക്ഷ്യപ്പെടുത്തുന്നു. കാരവന്‍ മാഗസിന്‍ കോണ്‍ട്രിബ്യൂട്ടറായ ഇദ്ദേഹം കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. അറസ്‌റ്റിലാകുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഫേസ്‌ബുക്കിലിട്ട ലൈവ് വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

കര്‍ഷക പ്രതിഷേധം നടക്കുന്ന പ്രദേശത്ത് അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യിച്ചിട്ടും ആക്രമികളായ ആള്‍ക്കൂട്ടം കര്‍ഷകരുടെ ടെന്റുകള്‍ തകര്‍ത്തപ്പോള്‍ അതിനെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പുനിയ ആരോപിക്കുന്നു. കര്‍ഷകരുടെ സാധന സാമഗ്രികള്‍ക്കും കിടക്കകള്‍ക്കും ആക്രമികള്‍ തീയിട്ടപ്പോള്‍ പൊലീസ് നോക്കുകുത്തികളെപ്പോലെ നില്‍ക്കുകയായിരുന്നുവെന്നാണ് പുനിയ പറയുന്നത്.
ആക്രമം നടത്തിയ ഒരോ വ്യക്തികളെയും പ്രത്യേകം അടയാളപ്പെടുത്തി. അവര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുനിയ നടത്തിവരുന്നത്. ആക്രമികളെല്ലാവരും സംഘപരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാണെന്ന് തെളിവുസഹിതം മന്ദീപ് പുനിയ ദൃശ്യങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.
സിംഘു അതിര്‍ത്തിയില്‍ നിലയുറപ്പിച്ച പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പുനിയ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ 186,332,353 വകുപ്പുകല്‍ ചുമത്തിയാണ് പുനിയയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നതെന്ന് കാരവന്‍ മാഗസിന്‍ പെളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിംഗ് ബാല്‍ ട്വീറ്റ് ചെയ്‌തിരുന്നു. പൊലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പല ഫോട്ടോകളും വിഡിയോകളും ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് പുനിയ ആരോപിക്കുന്നു.












Click it and Unblock the Notifications