• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍, പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്; ദില്ലിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തും

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദില്ലയിലോേക്കുള്ള അഞ്ച് പ്രവേശനം കവാടം അടയ്ക്കുമെന്ന ഭീഷണിയാണ് കര്‍ഷകരുടെ ബാഗത്ത് നിന്നുണ്ടാകുന്നത്. ദില്ലിയെയും ഉത്തര്‍പ്രദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗാസിപൂര്‍-ഗാസിയബാദ് അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. കൂടാതെ ദില്ലിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന സിങ്കു അതിര്‍ത്തകിയും സമാനമായ അവസ്ഥയാണ്.

വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ ബുറാഗഡിയിലെ നിരങ്കാരി മൈതാനത്തേക്ക് മാറിയാല്‍ ചര്‍ച്ചയാകാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശം. എന്നാല്‍ ഇത് കര്‍ഷകര്‍ തള്ളുകയാണ് ചെയ്തത്. നിബന്ധനകള്‍ മുന്നോട്ടുവച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. സോണിപത്തിലും, റോത്തകിലും, ജയ്പൂര്‍, മഥുര എന്നിവിടങ്ങളിലും പ്രവേശനം തടസപ്പെടുത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയത്. സിങ്കു, തിക്രി അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ മറ്റുപാതകള്‍ തിരഞ്ഞെടുക്കാന്‍ ദില്ലി പൊലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു.

അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായരാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് ബുറാഡി മൈതാനത്തേക്ക് മാറിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ ഈ നിലാപാട് കര്‍ഷകര്‍ തള്ളുകയായിരുന്നു. നിബന്ധനകള്‍ മുന്നോട്ട് വെച്ചുകൊണ്ട് ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷകര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശന കവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

cmsvideo
  Farmers protest becoming stronger | Oneindia Malayalam

  ബുറാഡിയിലേക്ക് ഒരിക്കലും സമരവേദി മാറ്റാന്‍ തയാറല്ല. അതൊരു പാര്‍ക്കല്ല തുറന്ന ജയിലാണ്. ബുറാഡിയിലേക്ക് പോകുന്നതിന് പകരം ദില്ലിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും തടസ്സപ്പെടുത്തി സമരം ശക്തമാക്കും. നാല് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഞങ്ങള്‍ കരുതിയിട്ടുണ്ടെന്നും ട്രാക്ടറുകള്‍ ഞങ്ങള്‍ക്ക് താമസിക്കനുള്ള ചെറിയ മുറികളാണെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സര്‍ജിത് സിങ് ഫൂല്‍ പറഞ്ഞിരുന്നു.

  യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്‌കൂളിന് സിമന്റില്ല; ബിജെപിക്ക് വോട്ട് തേടി കൃഷ്ണകുമാര്‍

  വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

  English summary
  Farmers Protest: Thousands of farmers threaten to close all five entrances to Delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X