കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകപ്രക്ഷോഭം; നാളെ രാജ്യവ്യാപകമായി കര്‍ഷകരുടെ ട്രയിന്‍ തടയല്‍ സമരം

Google Oneindia Malayalam News

ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കര്‍ഷക സംഘടനകള്‍. സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസ്‌ ജാഗ്രത ശക്തമാക്കി. ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിനാലാം ദിവസത്തിലേക്ക്‌ കടന്നു. ദേശീയ പാതകളില്‍ പോലീസ്‌ തീര്‍ത്തിരുന്ന തടസങ്ങള്‍ നീക്കണമെന്ന ഹര്‍ജിയില്‍ ഹരിയാന ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ മേല്‍ സമ്മര്‍ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിന്‌ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ്‌,ഹരിയാന, ദില്ലി, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്‌ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭകര്‍ വ്യാപകമായി ട്രെയ്‌നുകള്‍ തടയും. സമരം സമാധാനപരമായിരിക്കുമെന്ന്‌ കര്‍ഷക നേതാക്കള്‍ പറഞ്ഞു.

farmer protest

ദില്ലി അതിര്‍ത്തികളിലേക്ക്‌ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്ന്‌ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, കര്‍ഷക പ്രക്ഷോഭ മേഖലകളിലെ കാലാവസ്ഥ കൊടും ശൈത്യത്തില്‍ നിന്ന്‌ വേനല്‍ക്കാലത്തിലേക്ക്‌ മാറുകയാണ്‌.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

മൂന്ന്‌ മാസത്തോളമായി ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ കേന്ദ്രത്തിന്റെ പുതിയ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്നത്‌. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
farmers protest; tomorrow farmers plan to blockade trains in all India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X