• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ

ദില്ലി; കാർഷിക ബില്ലുകൾ സംബന്ധിച്ച പഞ്ചാബിലെ 'റെയിൽ റോക്കോ' പ്രക്ഷോഭം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ . നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ച മൂന്ന് ബില്ലുകളും രാജ്യസഭയിൽ പാസാക്കിയ പിന്നാലെയാണ് കർഷകരുടെ നേതൃത്വത്തിൽ പഞ്ചാബിൽ വ്യാഴാഴ്ച മുതൽ റെയിൽ റോക്കോ സമരം ആരംഭിച്ചത്. മൂന്ന് ദിവസമാണ് ട്രെയിൻ തടയൽ സമരം. ട്രെയിൻ തടയുമെന്നതിനാൽ ഫിറോസ് പുർ റെയിൽവേ ഡിവിഷൻ സ്പെഷ്യൽ ട്രെയിൻ താത്കാലികമായി നിർത്തിവെച്ചിരുന്നു.

പഞ്ചാബിൽ നിന്ന് പ്രതിദിനം 35 ലധികം റേക്ക് ഭക്ഷ്യധാന്യങ്ങൾ എഫ്‌സിഐ ലോഡ് ചെയ്യുന്നുണ്ട്. കൽക്കരി, ഭക്ഷ്യധാന്യം, കാർഷിക ഉൽപന്നങ്ങൾ, യന്ത്രസാമഗ്രികൾ പെട്രോളിയം ഉൽ‌പന്നങ്ങൾ, ഇറക്കുമതി ചെയ്ത വളം തുടങ്ങിയവ ദിനംപ്രതി 20 ഓളം റേക്കുകൾ സംസ്ഥാനത്തേക്ക് റെയിൽമാർഗം എത്തുന്നുണ്ട്. അതേസമയം പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ 24 മുതൽ 26 വരെയുള്ള 14 ജോഡി ട്രെയിനുകളാണ് സസ് പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു.

നിരവധി ചരക്ക്, പാർസൽ ട്രെയിനുകളും പുനക്രമീകരിച്ചിട്ടുണ്ട്.

അതേസമയം ബില്ലിനെതിരെ വിവിധ കാർഷിക സംഘടനകൾ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കുന്നില്ലെങ്കിലും സാധാരണക്കാരുടെ ഭക്ഷ്യ സുരക്ഷ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയാണെങ്കിലും രാജ്യവ്യാപക പ്രക്ഷോഭം നടക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിഎം സിംഗ് പ്രതികരിച്ചു.

''കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല'', പ്രചരിക്കുന്ന കൊവിഡ് സമ്മതപത്രം തന്റേതല്ലെന്ന് കെഎം അഭിജിത്ത്

കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ, വില സ്ഥിരത, കാർഷിക സേവന ബിൽ,അവശ്യ സാധനനിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ് എന്നിവയാണ് രാജ്യസഭയിൽ പാസാക്കിയത്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത്

സിന്ധ്യയുടെ കോട്ട പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പോരാട്ടം മുറുകുന്നു

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വീണ്ടും കേരളം, ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

English summary
Farmers' 'Rail Rocco' strike; Railways say it will adversely affect freight traffic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X