കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുപ്രീം കോടതിയെ ബഹുമാനിക്കുന്നു': ;കോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന്‌ കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേ സുപ്രൂം കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചതിന്‌ പിന്നാലെ സുപ്രീം കോടതിക്ക്‌ നന്ദി അറിയിച്ച്‌ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍. കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ സുപ്രീം കോടതി പ്രശ്‌ന പരിഹാരത്തിനായി നിശ്ചയിച്ച കമ്മിറ്റിക്കു മുന്‍പില്‍ കര്‍ഷക സംഘടനാ പ്രതനിധികള്‍ ഹാജരാകില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

എല്ലാ കര്‍ഷക സംഘടനകളും പുതിയ കാര്‍ഷിക ബില്ലുകള്‍ സ്റ്റേ ചെയ്യാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സുപ്രീം കോടതി നിയമിച്ചേക്കവുന്ന ഒരു കമ്മിറ്റിക്ക്‌ മുന്‍പാകെ ഹാജരാകാന്‍ അവര്‍ തയാറല്ല സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്‌താവനയില്‍ പറഞ്ഞു. എല്ലാ കര്‍ഷക സംഘടനകളും സുപ്രീം കോടതിയെ ബഹുമാനത്തോടെയാണ്‌ കാണുന്നതെന്നും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക്‌ നന്ദി അറിയിക്കുന്നതായും പ്രസ്‌താവനയില്‍ കര്‍ഷകര്‍ അറിയിച്ചു.പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്‌ കര്‍ഷകരും കേന്ദ്രവും തമ്മിലാണ്‌. ഇക്കാരണത്താലാണ്‌ സുപ്രീം കോടതി നിശ്ചയിച്ച കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന്‌ തീരുമാനിക്കാന്‍ കാരണമെന്നും കര്‍ഷകര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

protest

അതേ സമയം കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രിം കോടതി ഇന്ന്‌ ഇടക്കാല ഉത്തരവ്‌ ഇറക്കിയേക്കും. ജനുവരി 26ന്‌ ട്രാക്ടര്‍ റാലി നടത്താന്‍ കരര്‍ഷകരെ അനുവദിക്കരുതന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുതിയ ഹരജി ഉള്‍പ്പെടെ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ച്‌ ഇന്ന്‌ പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുടെ പേരില്‍ കടുപിടുത്തം തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ സമൂപനത്തിനെതിരെ ഇന്നലെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ്‌ ഉന്നയിച്ചത്‌. കോടതി നിരീക്ഷണത്തിന്‌ പിന്നാലെ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
അതേ സമയം റിപ്പപബ്ലിക്‌ ദിന ആഘോഷങ്ങള്‍ തടസപ്പെടുത്താനോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉമ്‌ടാക്കനോ ട്രോക്ടര്‍ റാലി സംഘടിപ്പിക്കുന്നത്‌ വഴി പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക യാതൊരു പദ്ധതിയുമെല്ലെന്ന്‌ കര്‍ഷകരെ പ്രതിധാകരിച്ച്‌ വക്താവ്‌ സുപ്രീം കോടതിയെ അറിയിച്ചു. രാം ലീല മൈതാനത്തില്‍ പ്രക്ഷോഭം നടത്താന്‍ അനുവദിക്കണമെന്നും കോടതിയോട്‌ കര്‍ഷക പ്രതനിധി ആവശ്യപ്പെട്ടു.
ദില്ലി അതിര്‍ത്തികളിലെ കര്‍ഷക സമരം 47ാം ദിവസത്തിലേക്ക്‌ കടന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നത്‌ വരെ നിയമം നടപ്പിലാക്കുന്നത്‌ മരവിപ്പിച്ചു കൂടെ എന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ചോദിച്ചിരുന്നു. റിപ്പബ്ലിക്‌ ദിനത്തില്‍ കൂറ്റന്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാനാണ്‌ കര്‍ഷക സമരക്കാര്‍ തീരുമാനിച്ചിരുന്നത്‌.

Recommended Video

cmsvideo
Supreme court's stay order on farm bill

English summary
farmers refuse to appear before supreme court setup panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X