കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തോല്‍പ്പിക്കണമെന്ന് കര്‍ഷകര്‍, മോദി പറഞ്ഞിട്ടും രക്ഷയില്ല, യുപിയില്‍ അടക്കം കാലിടറും

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച്ച അത് പാര്‍ലമെന്റില്‍ ഔദ്യോഗികമായി തന്നെ പിന്‍വലിക്കാനിരിക്കുകയാണ്. ഇതിനിടെ പുതിയൊരു വെല്ലുവിളി ബിജെപിയെ തേടിയെത്തിരിക്കുകയാണ്. ത്രിപുരയില്‍ വന്‍ വിജയം നേടി നില്‍ക്കുന്ന സമയത്താണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. കര്‍ഷകര്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

മോഹന്‍ലാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്, ലളിത ചേച്ചിയെ സഹായിക്കേണ്ടത് അമ്മയെന്ന് ശാന്തിവിള ദിനേശ്‌മോഹന്‍ലാല്‍ വരെ പെന്‍ഷന്‍ വാങ്ങുന്നുണ്ട്, ലളിത ചേച്ചിയെ സഹായിക്കേണ്ടത് അമ്മയെന്ന് ശാന്തിവിള ദിനേശ്‌

ബിജെപിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തോല്‍പ്പിക്കണമെന്നാണ് കിസാന്‍ മഹാപഞ്ചായത്തിലെ തീരുമാനം. ഇതോടെ പ്രധാനമന്ത്രയുടെ പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ ഒരടി പിന്നോട്ട് പോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. നിരവധി ആവശ്യങ്ങള്‍ നേരത്തെ തന്നെ കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.

1

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ പരാജയപ്പെടുത്താനാണ് കിസാന്‍ മഹാപഞ്ചായത്തിന്റെ ആഹ്വാനം. ഇതോടെ കര്‍ഷകരെല്ലാം ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. താങ്ങുവില ഉറപ്പിക്കുന്ന നിയമത്തിനായി പോരാട്ടം തുടരണമെന്നാണ് മഹാപഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ക്കുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും ഇക്കാര്യങ്ങളിലൊന്നും ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ദക്ഷിണ മുംബൈയിലാണ് കര്‍ഷകരുടെ മഹാപഞ്ചായത്ത് നടന്നത്. നിരവധി കര്‍ഷക സംഘടനകളാണ് ഇതില്‍ പങ്കെടുത്തത്

2

പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താങ്ങുവലിയെ വല്ലാതെ പിന്തുണച്ചിരുന്നു. അക്കാലത്ത് ദേശവ്യാപകമായി നിയമം കൊണ്ടുവരണമെന്നും, കര്‍ഷകരുടെ താല്‍പര്യം ഉറപ്പാക്കാന്‍ അത് അനിവാര്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അതേ മോദി വാക്കു മാറ്റുകയാണ്. മോദി സര്‍ക്കാര്‍ കര്‍ഷക പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഓടിയൊളിക്കുകയാണ്. കേന്ദ്രം കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.അതിനായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഈ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

3

കര്‍ഷക സമരത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണണെന്ന് ടിക്കായത്ത് ആവശ്യപ്പെട്ടു. അതേസമയം കാര്‍ഷിക സമരത്തിനെതിരെ നടത്തിയ സമരത്തെ കര്‍ഷകരുടെ വിജയമെന്ന് മഹാപഞ്ചായത്ത് വിശേഷിപ്പിച്ചു. ബാക്കിയുള്ള ആവശ്യങ്ങള്‍ പരിഹരിക്കും വരെ പോരാട്ടം തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. അതേസമയം തൊഴിലാളികളും യുവാക്കളും സ്ത്രീകളും സര്‍വ മത-ജാതി വിഭാഗങ്ങളിലുള്ളവരും ഈ മഹാപഞ്ചായത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ഇന്ധന വിലയ്‌ക്കെതിരെയും പാചക വാതക വില കുറയ്ക്കുന്നതിനെതിരെയും കൂടി പോരാടുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ഇരട്ടിയാക്കാനും നഗരമേഖലയിലേക്ക് ഈ തൊഴിലുറപ്പ് പദ്ധതി നീട്ടാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

4

അതേസമയം ബിജെപിക്ക് വന്‍ ആശങ്കയാണ് മഹാപഞ്ചായത്ത് നല്‍കുന്നത്. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാണ് കര്‍ഷകരുടെ മറ്റൊരു പ്രഖ്യാപനം. യുപി തിരഞ്ഞെടുപ്പില്‍ അടക്കം കര്‍ഷകരുടെ പ്രഖ്യാപനം ബിജെപിക്ക് തലവേദയാവും. അതിലുപരി പശ്ചിമ യുപിയില്‍ രാഷ്ട്രീയ പോരാട്ടം അതിശക്തമാകുകയും ചെയ്തു. യുപിയില്‍ യോഗി ആദിത്യനാഥിന് നൂറോളം സീറ്റ് കുറയുമെന്നാണ് സര്‍വേകള്‍ പ്രവചിച്ചിരുന്നത്. ഏപ്രിലില്‍ ഈ ട്രെന്‍ഡ് പ്രകാരം സീറ്റ് ഇനിയും കുറയാമെന്നാണ് വിലയിരുത്തല്‍. എസ്പിയുമായുള്ള സീറ്റ് വ്യത്യാസവും കുറഞ്ഞുവരികയാണ്. ഇതോടെ യോഗിക്ക് വന്‍ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

5

ലഖിംപൂര്‍ ഖേരിയും കര്‍ഷക സമരവും തിരഞ്ഞെടുപ്പ് സമയം വരെ നീളണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചിരുന്നു. അതേ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഹിമാചല്‍ പ്രദേശില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് സീറ്റും കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. പാര്‍ട്ടിയെ ശക്തമായ നിലയിലേക്ക് ഉയര്‍ത്തിയത് കര്‍ഷകരാണ്. യുപിയിലും നല്ലൊരു വിഭാഗം കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് അവരുടെ വോട്ടുകള്‍ യോഗി ജയത്തിലോ പരാജയത്തിലോ എത്തിക്കുന്നതില്‍ നിര്‍ണായകമാകും. പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ കൊണ്ടുവരികയാണ് ഇനി ചെയ്യേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ അത് ബിജെപിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും.

ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടിആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി

Recommended Video

cmsvideo
ഒമിക്രോണിൽ നിശ്ചലമായി ലോകം..അതിർത്തികൾ അടക്കുന്നു ..വിമാനങ്ങൾ പറക്കില്ല.

English summary
farmers says will defeat bjp in assembly polls, new challenge for pm narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X