കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച പാളി: കർഷകനിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ, സർക്കാർ നിർദേശം തള്ളി

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് കർഷക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിയ കർഷകർ കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു.

Recommended Video

cmsvideo
Amit shah's discussion with farmers is failedOneindia Malayalam

കര്‍ഷക സമരത്തിന് പിന്തുണയേറുന്നു; പത്മശ്രി അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങി കായികതാരങ്ങള്‍കര്‍ഷക സമരത്തിന് പിന്തുണയേറുന്നു; പത്മശ്രി അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങി കായികതാരങ്ങള്‍

പ്രശ്നങ്ങൾ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശമായിരുന്നു കേന്ദ്രസർക്കാർ കർഷകർക്ക് മുമ്പാകെ വെച്ചത്. കേന്ദ്രസർക്കാർ പ്രതിനിധികളും കർഷക യൂണിയനിലെ വിദഗ്ധരും ഉൾപ്പെടുന്ന ഒരു പാനൽ രൂപീകരിക്കാമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കർഷകർ തയ്യാറായിരുന്നില്ല കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്ത കർഷകരാണ് ഇക്കാര്യം കേന്ദ്രത്തെ ബോധിപ്പിച്ചിട്ടുള്ളത്.

farmers-155178

കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങളോടുള്ള അതൃപ്തി വ്യക്തമാക്കിയ കർഷകർ കോർപ്പറേറ്റുകളെ തങ്ങളുടെ ഭൂമി ഏറ്റെുടുക്കാൻ സഹായിക്കുന്ന നിയമമാണ് സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു. പാനലുകൾ രുപീകരിക്കേണ്ട സമയം ഇതല്ലെന്നാണ് കാർഷകനേതാക്കളും പറയുന്നത്. പഞ്ചാബ്, ഹരിയാണ എന്നിവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് കഴിഞ്ഞ ആറ് ദിവസമായി മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധവുമായി തലസ്ഥാനത്ത് അണിനിരന്നിട്ടുള്ളത്.

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ കുറഞ്ഞ താങ്ങുവില സമ്പ്രദായത്തെ പൊളിച്ചുമാറ്റാൻ വഴിയൊരുക്കുമെന്നും കർഷകർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പുതിയ നിയമങ്ങൾ കർഷകർക്ക് മികച്ച അവസരങ്ങൾ നൽകുമെന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്. പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കേന്ദ്രം ആരോപിച്ചു.

പുതിയ നിയമങ്ങൾ കർഷകർക്ക് മികച്ച അവസരങ്ങൾ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. അതേ സമയം കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ പ്രക്ഷോഭം തുടരുമെന്നാണ് കർഷകരുടെ നിലപാട്. ഡിസംബർ 3നാണ് കേന്ദ്രവുമായി അടുത്ത ചർച്ച.

കൊറോണ വൈറസിന്‌ ഒരുവയസ്‌ തികഞ്ഞു! 2019 ഡിസംബര്‍ ഒന്നിനാണ്‌ ആദ്യ കോവിഡ്‌ രോഗി ഉണ്ടായതെന്ന്‌ പഠനംകൊറോണ വൈറസിന്‌ ഒരുവയസ്‌ തികഞ്ഞു! 2019 ഡിസംബര്‍ ഒന്നിനാണ്‌ ആദ്യ കോവിഡ്‌ രോഗി ഉണ്ടായതെന്ന്‌ പഠനം

'കർഷകരെ ഉൾപ്പെടുത്തി സമിതി', കർഷക പ്രതിനിധികളുമായി ദില്ലിയിൽ കേന്ദ്ര മന്ത്രിമാരുടെ ചർച്ച'കർഷകരെ ഉൾപ്പെടുത്തി സമിതി', കർഷക പ്രതിനിധികളുമായി ദില്ലിയിൽ കേന്ദ്ര മന്ത്രിമാരുടെ ചർച്ച

കോവിഡും പൗരത്വ പ്രക്ഷോഭവും കണ്ട 2020, കെജ്‌രിവാളും നിതീഷും വീണ്ടും ജയിച്ച് കയറിയ വര്‍ഷം!!കോവിഡും പൗരത്വ പ്രക്ഷോഭവും കണ്ട 2020, കെജ്‌രിവാളും നിതീഷും വീണ്ടും ജയിച്ച് കയറിയ വര്‍ഷം!!

 കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു

കെഎസ്എഫ്ഇ: മുഖ്യന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് ഇപിയും കടകംപള്ളിയും, ഐസക്കിന് കാര്യങ്ങൾ ബോധ്യമായിക്കാണുമെന്ന് കടകംപള്ളികെഎസ്എഫ്ഇ: മുഖ്യന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് ഇപിയും കടകംപള്ളിയും, ഐസക്കിന് കാര്യങ്ങൾ ബോധ്യമായിക്കാണുമെന്ന് കടകംപള്ളി

English summary
Farmers seek recently apprived laws to be rolled back, denied down govt's proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X