കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഇന്ന് ഡൽഹിയിലേക്ക് മാർച്ച്..അതിർത്തികളിൽ കനത്ത സുരക്ഷ
ഡൽഹി: രാജ്യതലസ്ഥാനം വീണ്ടും കർഷക സംഘടനകളുടെ പ്രതിഷേധത്തിന് വേദിയാകുന്നു. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷകരുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കുന്നത്. യുപിയിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിലാണ് മാർച്ച്.
'മാർച്ചിന് തങ്ങൾ തയ്യാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിനു താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡൽഹിയിൽ എത്തും, പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടും', ഭാരതീയ കിസാൻ പരിഷത്ത് (ബി കെ പി) നേതാവ് സുഖ്ബീർ ഖലീഫ പറഞ്ഞു. ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഡ്, ആഗ്ര തുടങ്ങി 20 ജില്ലകളിലെ കർഷകർ മാർച്ചിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ ഡിസംബർ 6 ന് മാർച്ചിന്റെ ഭാഗമാകുമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെ എം എസ് സി) ജനറൽ സെക്രട്ടറി സർവാൻ സിംഗ് പന്ദർ പറഞ്ഞു. ഫെബ്രുവരി 13 മുതൽ ഈ കർഷകർ ശംഭു, ഖനൗരി അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡൽഹിയിലേക്കുള്ള ഇവരുടെ മാർച്ച് തടഞ്ഞ സാഹചര്യത്തിലാണിത്. കർഷകർ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും നടക്കുകയെന്നും സംഘടനകൾ അറിയിച്ചു.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. പഴയ ഏറ്റെടുക്കൽ നിയമപ്രകാരം 10 ശതമാനം ഭൂമി അനുവദിക്കുക കൂടാതെ 64.7 ശതമാനം നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, 2014 ജനുവരി ഒന്നിന് ശേഷം ഏറ്റെടുത്ത ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരവും 20 ശതമാനം ഭൂമിയും നൽകുക, ഭൂരഹിത കർഷകരുടെ മക്കൾക്ക് തൊഴിലും പുനഃരധിവാസവും ഉറപ്പാക്കുക, ഉന്നതാധികാര സമിതി പാസാക്കിയ വിഷയങ്ങളിൽ സർക്കാർ ഉടൻ ഉത്തരവ് ഇറക്കുക, ജനവാസ മേഖലകളിൽ ശരിയായ പരിഹാരം ഉറപ്പാക്കുക എന്നിങ്ങനെയാണ് കർഷകരുടെ ആവശ്യം.
അതേസമയം മാർച്ചിന്റെ പശ്ചാത്തലത്തിൽ നോയിഡ-ഡൽഹി അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചില്ല, ഡി എൻ ഡി ബോർഡർ, മഹാമായ ഫ്‌ളൈഓവർ എന്നിവയ്ക്ക് സമീപം കൂടുതൽ സേനയെ വിന്യസിക്കുമെന്ന് കമ്മീഷ്ണർ ശിവഹാരി മീണ അറിയിച്ചു. മേഖലയിൽ വാഹനപരിശോധനയും ശക്തമാക്കും. ചില റൂട്ടുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മെട്രോയെ ആശ്രയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications