കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധക്കളമായി ദില്ലി;പോലീസ് വെടിവെയ്പ്പിൽ കർഷകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്,മൃതദേഹവുമായി പ്രതിഷേധിച്ച് കർഷകർ

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ദിനത്തിൽ കർഷക നടത്തിയ ട്രാക്ടർ റാലി സംഘർഷഭരിതം. സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പോലീസ് വെടിവെയ്പ്പിലാണ് മരണമെന്ന് കർഷകർ ആരോപിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ നവീൻ എന്ന കർഷകനാണ് മരിച്ചതെന്നാണ് വിവരം.

Recommended Video

cmsvideo
ഇത് രാജ്യം കണ്ട ഭീമൻ പ്രതിഷേധം..ചെങ്കോട്ടയിൽ കയറി കോടി നാട്ടി കർഷകർ

അതേസമയം ട്രാക്ടർ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് വാദം. തങ്ങൾ കർഷകന് നേർക്ക് വെടിയുതിർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസ് വെടിവെയ്പ്പിലാണ് ട്രാക്ടർ മറിഞ്ഞതെന്ന് കർഷകർ പറഞ്ഞു. മൃതദേഹവുമായി കർഷകർ പ്രതിഷേധം നടത്തുകയാണ്. അതിനിടെ ദില്ലയിൽ സ്ഥിതി യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. പോലീസ് നിയന്ത്രണങ്ങളെയെല്ലാം തള്ളി കർഷകർ ചെങ്കോട്ടതയിലേക്ക് ഇരച്ച് കയറി.

farmers tractor protest

ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. ചെങ്കോട്ട കീഴടക്കിയ കർഷകർ അവിടെ പതാക സ്ഥാപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർഷകരെ തടയാൻ പോലീസ് കിണഞ്ഞ് പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. അതേസമയം ട്രാക്ടർ റാലിക്കിടെ പലയിടത്തും സംഘർഷം ഉണ്ടായി.മൂന്ന് വഴികളാണ് ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് അനുവദിച്ചിരുന്നത്. എന്നാൽ മറ്റ് പല വഴികളിലൂടെയും കർഷകർ നഗരഹൃദയത്തിലേക്ക് ട്രാക്ടറുമായി ഓടിച്ച് കയറി. സെൻട്രൽ ദില്ലിയിൽ ഐഒടിയിൽ പോലീസ് നിയന്ത്രണം ഭേദിച്ച് കർഷകർ എത്തിയതോടെ റാലി പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പലയിടത്തും കർഷകരെ തടയാൻ പോലീസ് ശ്രമിച്ചതോടെ കർഷകരും പോലീസും തമ്മിൽ നേർക്ക് നേർ നിലയുറപ്പിച്ചു. ഇതിനിടെ കർഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടു. പോലീസ് കർഷകർക്ക് നേരെ നീങ്ങിയതോടെ നിരവധി കർഷകർക്ക് പരിക്കേറ്റു. ചില പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.അതിനിടെ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കർഷക സംഘടനകൾ രംഗത്തെത്തി. പോലീസ് ധാരണകൾ ലംഘിച്ചുവെന്ന് നേതാക്കൾ ആരോപിച്ചു. എട്ട് മണിക്ക് ബാരിക്കേഡുകൾ തുന്ന് നൽകിയില്ലെന്നും അനുവദിച്ച വഴികൾ അടച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌

തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വേണ്ട;സീറ്റ് തിരിച്ച് പിടിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്,മുതിർന്ന നേതാവ് ഇറങ്ങും?തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വേണ്ട;സീറ്റ് തിരിച്ച് പിടിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്,മുതിർന്ന നേതാവ് ഇറങ്ങും?

റിപ്പബ്ലിക് ദിന പരേഡിൽ തിളങ്ങി ക്യാപ്റ്റൻ പ്രീതി ചൗധരി; കരസേനയിൽ നിന്ന് പരേഡ് നയിച്ച ഏക വനിതറിപ്പബ്ലിക് ദിന പരേഡിൽ തിളങ്ങി ക്യാപ്റ്റൻ പ്രീതി ചൗധരി; കരസേനയിൽ നിന്ന് പരേഡ് നയിച്ച ഏക വനിത

ചേർത്തലയിൽ തിലോത്തമൻ ഇല്ല,പ്രമുഖ സിനിമാ താരത്തെ ഇറക്കാൻ സിപിഐ.. പ്രകാശ് ബാബുവും മത്സരിക്കുംചേർത്തലയിൽ തിലോത്തമൻ ഇല്ല,പ്രമുഖ സിനിമാ താരത്തെ ഇറക്കാൻ സിപിഐ.. പ്രകാശ് ബാബുവും മത്സരിക്കും

English summary
farmers tractor protest; One farmer died says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X