Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ദില്ലിയില്‍ പ്രവേശിക്കാന്‍ അനുമതി; പരേഡിന് ശല്യമാകരുത് എന്ന് പോലീസ്

ദില്ലി: ട്രാക്ടര്‍ റാലിക്കുള്ള കര്‍ഷരുടെ ആവശ്യം ദില്ലി പോലീസ് അംഗീകരിച്ചു. റിപബ്ലിക് ദിനത്തില്‍ ദില്ലിയില്‍ ട്രാക്ടര്‍ റാലി നടക്കും. അതേസമയം, ദില്ലിയില്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പരേഡിന് തടസമുണ്ടാകരുത് എന്ന് പോലീസ് പ്രത്യേക നിര്‍ദേശം നല്‍കി. രാജ്പഥില്‍ റിപബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡിന് ശേഷമേ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദില്ലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഉച്ചയോടെയാണ് പരേഡ് ചെങ്കോട്ടയില്‍ സമാപിക്കുക. അതിന് ശേഷമാകും ട്രാക്ടര്‍ റാലി ദില്ലിയില്‍ പ്രവേശിക്കുക.

f

ദില്ലി അതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ടുമാസമായി സമരത്തിലാണ് കര്‍ഷകര്‍. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയിലേക്ക് നടത്തിയ മാര്‍ച്ച് ആദ്യം ഹരിയാന അതിര്‍ത്തിയിലും പിന്നീട് ദില്ലി അതിര്‍ത്തിയിലും പോലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് തടഞ്ഞ സ്ഥലത്ത് തന്നെ കര്‍ഷകര്‍ സമരം തുടങ്ങിയത്.

ഇപ്പോള്‍ കര്‍ഷകര്‍ക്ക് ദില്ലിയിലേക്ക് കടക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. റിങ് റോഡിലൂടെയാണ് കര്‍ഷകരുടെ ട്രാക്ടറുകള്‍ ദില്ലിയിലേക്ക് പ്രവേശിക്കുക. ദില്ലിയിലേക്ക് പ്രവേശിക്കേണ്ട വഴിയും പുറത്തുപോകേണ്ട വഴിയും പോലീസ് നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. 100 കിലോമീറ്റര്‍ റാലിയാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എത്ര ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചിട്ടില്ല.

സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ദില്ലി പോലീസാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു കോടതി നിലപാട്. റിപബ്ലിക് ദിനത്തില്‍ പതിനായിരത്തിലധികം ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുക എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പതിനൊന്നാമത്തെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പുതിയ ചര്‍ച്ചാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+