കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പോലീസിന്റെ സുപ്രധാന തീരുമാനം ഉടന്‍; പതിനായിരത്തിലധികം കര്‍ഷക ട്രാക്ടറുകള്‍ വരുന്നു

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിക്ക് രേഖാമൂലം അനുമതി തേടി കര്‍ഷകര്‍. ഇക്കാര്യത്തില്‍ ദില്ലി പോലീസ് വൈകാതെ തീരുമാനമെടുക്കും. സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ദില്ലി പോലീസാണ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണ് കര്‍ഷകര്‍ ദില്ലി പോലീസിനോട് ട്രാക്ടര്‍ റാലിക്ക് അനുമതി തേടിയത്.

t

റിപബ്ലിക് ദിനത്തില്‍ പതിനായിരത്തിലധികം ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുക. പഞ്ചാബ്, ഹരിനായ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. ചരിത്ര സമരത്തിനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തീരുമാനം എന്ത് എന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂണിയനുകള്‍ യോഗം ചേര്‍ന്ന് ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

ട്രാക്ടറില്‍ ദില്ലി നഗരം ചുറ്റാനാണ് കര്‍ഷകരുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കര്‍ഷകര്‍. ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ്. അതുകൊണ്ടുതന്നെ വകുപ്പ് മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രിയുടെയും നിര്‍ദേശം അനുസരിച്ചാകും ദില്ലി പോലീസ് നിലപാട് സ്വീകരിക്കുക. അതേസമയം, റിപബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടക്കുന്ന സൈനിക പരേഡിനെ ബാധിക്കാത്ത രീതിയില്‍ ആകും തങ്ങളുടെ ട്രാക്ടര്‍ റാലി എന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നുഎത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു

കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പതിനൊന്നാമത്തെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ മുന്നോട്ടുവച്ച നിര്‍ദേശം. ഇത് അംഗീകരിക്കില്ലെന്നും നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഇനിയൊരു നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഇത് ഏറ്റവും മികച്ചതും അവസാനത്തേതുമായ വാഗ്ദാനമാണെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.

English summary
Farmers Tractor Rally: Delhi Police take decision soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X