കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍. മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിലെ ശ്രാദ്ധാ കേന്ദ്രമായിരുന്നു നിഹാങ്‌ സിഖുകാര്‍. പരമ്പരാഗത വേഷവിധാനവും ജീവിതരീതിയുമാണ്‌ നിഹാങ്‌ സിഖുകാരെ വേറിട്ടു നിര്‍ത്തുന്നത്‌. നീലവസ്‌ത്രമണിഞ്ഞ്‌ കുതിരപ്പുറത്ത്‌ ആയുധങ്ങളുമായി ട്രാക്ടര്‍ റാലിയിലും സജീവമാണ്‌ നിഹാങ്‌ സിഖുകാര്‍.

ട്രാക്ടറുകള്‍ക്ക്‌ പകരം കുതിരകളാണ്‌ ഇവരുടെ വാഹനം. നൂറിലധികം നിഹാങ്‌ സിഖുകാരാണ്‌ കര്‍ഷകറാലിയെ അനുഗമിക്കുന്നത്‌. സമരക്കാര്‍ക്ക്‌ സുരക്ഷ ഒരുക്കലാണ്‌ ഇവരുടെ ലക്ഷ്യം. കുതിരക്ക്‌ പുറമേ പരുന്തുകളും ഇവര്‍ക്കൊപ്പമുണ്ട്‌. പരമ്പാരഗത രീതിയിലെ വസ്‌ത്രധാരണവും ജീവിത രീതിയും പിന്തുടരുന്ന ഇവരെ ഭയമില്ലാത്തവര്‍ എന്നാണ്‌ വിളിക്കുന്നത്‌. സിഖ്‌ മതത്തിലെ പരമ്പരാഗത വാദികളാണ്‌ ഇവര്‍. പത്താമത്തെ ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത്‌ മുഗളരുമായി യുദ്ധം ചെയ്‌തിട്ടുള്ളവരാണ്‌ നിഹാങ്ങുകള്‍.

nihang sikh

അതേ സമയം നിഹാങ്‌ സിഖുകാരുള്‍പ്പെടെയുള്ള കര്‍ഷകര്‍ പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. നിഹാങ്‌ സിഖുകാര്‍ തങ്ങലുടെ പരമ്പാരാഗത വാളുകളും മറ്റും ഉപയോഗിച്ചാണ്‌ പൊലീസിനെ നേരിട്ടത്‌. ദില്ലിക്ക്‌ സമീപം അകഷര്‍ദമിലാണ്‌ പൊലീസും നിഹാങ്‌ സിഖുകാരുമായി സംഘര്‍ഷം നടന്നത്‌. ട്രാക്ടര്‍ റാലിക്ക്‌ പൊലീസ്‌ അനുമതി നല്‍കിയ റോഡുകള്‍ പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. പൊലീസ്‌ പ്രക്ഷോഭകര്‍ക്കെതിരെ ടിയര്‍ഗ്യാസുകള്‍ പൊട്ടിച്ചു.
അതേ സമയം കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ്‌ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള സംഘര്‍ഷമാണ്‌ ദില്ലിയില്‍ നടക്കുന്നത്‌. ദില്ലിയിലെ പ്രധാനയിടങ്ങളിലെല്ലാം പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയടക്കമുള്ള ദില്ലിയിലെ അതീവ സുരക്ഷാ മേഖലയിലേക്ക്‌ ട്രാക്ടറുകളുമായി കര്‍ഷകര്‍ പ്രവേശിച്ചതോടെ സംഘര്‍ഷം കൂടുതല്‍ കനക്കുകയാണ്‌. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്‌. ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ അവിടെ പതാക ഉയര്‍ത്തുകയും ചെയ്‌തു. കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ കേന്ദ്ര സേനയും രാജ്യതലസ്ഥാനത്തെത്തിയിട്ടുണ്ട്‌.

English summary
farmers tractor rally: nihang sikhs clad warriors used their sword against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X