കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരുടെ ട്രാക്ടർ റാലി: ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്നും പ്രതിഷേധത്തില്‍ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്രമസമാധാന വിഷയത്തില്‍ കോടതിയല്ല തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുമ്പോള്‍ വാക്കാലുള്ള പരാമര്‍ശമാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി നടത്തിയത്.

അതേസമയം, നേരത്തെ നിശ്ചയിച്ച ജനുവരി 26 ലെ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോവാന്‍ കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ 2024 മെയ് വരെ പ്രതിഷേധിക്കാൻ തയ്യാറാണെന്നും ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് തകൈറ്റ് വ്യക്തമാക്കി. നിയമം സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് സമരവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.

 supreme-court

റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുകയല്ല തങ്ങളുടെ പ്രതിഷേധ മാർച്ചിന്റെ ലക്ഷ്യമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. 50 കിലോമീറ്റർ ദൂരം പിന്നിടുന്ന കിസാൻ ട്രാക്ടർ മാർച്ച് സമാധാനപരമായിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കാർഷിക യൂണിയന്റെ പതാകയ്ക്ക് പുറമെ ദേശീയ പതാകയും ഒരോ ട്രാക്ടറിലും ഉണ്ടാവും. ട്രാക്ടറുകളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പതാക ഉണ്ടായിരിക്കില്ല. ദില്ലിയെ പ്രതിഷേധത്തിലെത്താന്‍ കഴിയാത്തവർ അന്നേ ദിവസം അവരുടെ ഗ്രാമങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Farmers' tractor rally: Supreme Court says law and order issue should not be decided by court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X