കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരടി പിന്നോട്ടില്ല, ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാല് മാസങ്ങളും പിന്നിട്ട് മുന്നോട്ട് തന്നെ പോവുകയാണ്. സമരം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്. ഏപ്രില്‍ 21ന് കര്‍ഷകരും സ്ത്രീകളും സാമൂഹ്യപ്രവര്‍ത്തകരും അടക്കമുളളവര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ഭട്ടിന്‍ഡയിലെ താല്‍വണ്ടിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ വിളിച്ച് ചേര്‍ത്ത ഭൈസാഖി കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം. ഖല്‍സ സജ്‌ന ദിവസം ആചരിക്കുന്നതിനും ജാലിയന്‍ വാലാഭാഗ് രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഭൈസാഖി കോണ്‍ഫറന്‍സ് വിളിച്ച് ചേര്‍ത്തത്. ആയിരക്കണക്കിന് കര്‍ഷകര്‍ ആണ് പരിപാടിക്ക് എത്തിച്ചേര്‍ന്നത്.

1

ഏപ്രില്‍ 21ലെ ദില്ലി മാര്‍ച്ച് കിസാന്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കൊക്രികാലന്‍, സംസ്ഥാന ട്രഷറര്‍ ഝണ്‍ഡ സിംഗ് ജെഹ്തുകെ എന്നിവര്‍ നയിക്കുമെന്ന് ബികെയു സംസ്ഥാന അധ്യക്ഷന്‍ ജോഗീന്ദര്‍ സിംഗ് ഉഗ്രഹാന്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ കര്‍ഷക സമരം തുടരുമെന്നും കര്‍ഷക യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യക്കാര്‍ മതത്തിനും ജാതിക്കും വര്‍ഗത്തിനും അതീതമായി ഒരുമിച്ച് നിന്നാണ് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പൊരുതിയത്. അത് പോലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കര്‍ഷകരും സ്ത്രീകളും തൊഴിലാളികളും അടക്കമുളളവര്‍ ഒറ്റക്കെട്ടായി പൊരുതുമെന്നും ജോഗീന്ദര്‍ സിംഗ് പറഞ്ഞു. മെയ് മാസത്തില്‍ പാര്‍ലമെന്റിലേക്ക് മറ്റൊരു വന്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സമരം കര്‍ഷകര്‍ ആരംഭിച്ചതാണ് എങ്കിലും രാജ്യം ഒട്ടാകെ ആ സമരം ഏറ്റെടുത്തിരിക്കുകയാണ് എന്നും കര്‍ഷക യൂണിയന്‍ നേതൃത്വം ചൂണ്ടിക്കാട്ടി.

English summary
Farmers Union announce march to Delhi on April 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X