കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി; പാര്‍ട്ടി ഓഫീസിന്റെ തറക്കല്ലിളക്കി പ്രതിഷേധം

Google Oneindia Malayalam News

ചണ്ഡീഗഡ്: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം തുടരവെ വേറിട്ട വാര്‍ത്ത. ബിജെപി ഓഫീസിന്റെ തറക്കല്ലിളക്കി പുറത്തേക്കെറിഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. ഹരിയാനയിലെ ജജ്ജാറില്‍ ഞായറാഴ്ച രാവിലെ ഇട്ട തറക്കല്ലാണ് കര്‍ഷകര്‍ കൂട്ടത്തോടെയെത്തി എടുത്തുമാറ്റിയത്. സംഭവത്തില്‍ കര്‍ഷകകര്‍ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു.

b

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒപി ധങ്കര്‍ ഞായറാഴ്ച രാവിലെയാണ് പാര്‍ട്ടി ഓഫീസിന് തറക്കല്ലിട്ടത്. പിന്നാലെ നിര്‍മാണ ജോലി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതോടെ നിശ്ചയിച്ച സമയത്തിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി തറക്കല്ലിടുകയായിരുന്നു. അല്‍പ്പ നേരം കഴിഞ്ഞാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തിയതും കല്ല് ഇളക്കി ദൂരേക്കെറിഞ്ഞതും. കര്‍ഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.

ശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വംശശികല വരുന്നു; എഡിഎംകെ നേതാക്കള്‍ ഫോണില്‍ സംസാരിച്ചു... 17 പ്രമുഖരെ പുറത്താക്കി നേതൃത്വം

ബിജെപിയുടെ മിക്ക പരിപാടികളിലും കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. പല പരിപാടികളും നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ബിജെപി പരിപാടികള്‍ക്ക് ശക്തമായ പോലീസ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസമായി ഹരിയാനയിലെയും പഞ്ചാബിലേയും കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. സമരക്കാര്‍ക്ക് ബിജെപി ഇതര സര്‍ക്കാരുകളും പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ നേതാവ് രാകേഷ് ടിക്കായത്ത് പിന്തുണ തേടി കഴിഞ്ഞാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കൊല്‍ക്കത്തിയിലെത്തി കണ്ടിരുന്നു.

തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep

English summary
Farmers uprooted Foundation stone laid for BJP's office in Haryana: Case registered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X