കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണിയും തിന്ന് പക്ഷിപ്പനി പടര്‍ത്തുകയാണ് അവര്‍, കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ്!!

Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായുള്ള പക്ഷിപ്പനിക്ക് കാരണം കര്‍ഷകരാണെന്ന് ബിജെപി എംഎല്‍എ. കര്‍ഷക സമരവേദിയില്‍ അവര്‍ ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കൊണ്ടാണ് പക്ഷിപ്പനി പടരുന്നതെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറയുന്നു. ഇത്തരമൊരു പ്രതിസന്ധി രാജ്യത്തുണ്ടാക്കാന്‍ നോക്കുന്നയാളുകള്‍ തീവ്രവാദികളും കൊള്ളക്കാരും കള്ളന്‍മാരുമാണെന്ന് ദിലാവര്‍ ആരോപിച്ചു. രാജസ്ഥാനിലും കേരളത്തിലും അടക്കം നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇതുമായി ബിജെപി നേതാവ് കര്‍ഷക സമരത്തെ ബന്ധിപ്പിച്ചിരിക്കുന്നത്.

1

രാജ്യത്തെ ജനങ്ങളെ കുറിച്ച് ചിന്തിക്കാത്തവരാണ് കര്‍ഷകരെന്ന് രാജസ്ഥാന്‍ എംഎല്‍എ പറയുന്നു. ഈ പ്രതിഷേധം അവര്‍ക്കൊരു പിക്‌നിക്കാണ്. അവര്‍ ബിരിയാണിയാണ് പ്രതിഷേധ വേദിയില്‍ ആസ്വദിക്കുന്നത്. ബദാം അടക്കമുള്ള ഡ്രൈ ഫ്രൂട്‌സുകളാണ് അവര്‍ കഴിക്കുന്നത്. ശരിക്കും അവര്‍ പ്രതിഷേധം ആസ്വദിക്കുകയാണ്. ധരിക്കുന്ന വസ്ത്രം തന്നെ ഇടയ്ക്കിടെ മാറുന്നുണ്ട്. അവര്‍ക്കിടയില്‍ ധാരാളം തീവ്രവാദികള്‍ ഉണ്ടെന്നും ദിലാവര്‍ പറഞ്ഞു. കള്ളന്‍മാരും കൊള്ളക്കാരും അക്കൂട്ടത്തിലുണ്ടാവും. കര്‍ഷകരുടെ ശത്രുക്കളാണ് അവരെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇവരെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ നീക്കിയിട്ടില്ലെങ്കില്‍, അത് ചര്‍ച്ച ചെയ്തിട്ടോ സൈന്യത്തെ ഉപയോഗിച്ചിട്ടോ ആണെങ്കില്‍ അങ്ങനെ. അത് സംഭവിച്ചിട്ടില്ലെങ്കില്‍ രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിച്ച് വലിയ അപകടങ്ങളുണ്ടാക്കുമെന്നും മദന്‍ ദിലാവര്‍ പറഞ്ഞു. അതേസമയം കടുത്ത വിമര്‍ശനമാണ് ഇതിനെതിര കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ബിജെപിയുടെ മനസ്സിലിരിപ്പ് ഇതിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര പറഞ്ഞു. വളരെ നാണംകെട്ട പ്രസ്താവനയായിരുന്നു അതെന്നും ദൊത്താസര പറഞ്ഞു.

രാജ്യത്തിന്റെ അന്നദാതാക്കളുടെ പ്രക്ഷോഭത്തെയാണ് ദിലാവര്‍ പിക്‌നിക്കെന്നും പക്ഷിപ്പനി പടര്‍ത്തുന്നവരെയും അധിക്ഷേപിച്ചത്. അത് ആലോചിച്ചിട്ടാണ് നാണക്കേട് തോന്നുന്നതെന്നും ദൊത്താസര ആരോപിച്ചു. അതേസമയം ആഴ്ച്ചകളായി കര്‍ഷകരുടെ വന്‍ നിര തന്നെ ദില്ലിയില്‍ പ്രക്ഷോഭം നടത്തുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കൂടുതലായി ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതുവരെ കേന്ദ്രം കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്.

English summary
farmers who protesting from delhi spreading bird flu says bjp leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X