Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം മുഴുവന്‍ കര്‍ഷകപ്രക്ഷോഭം,യോഗാദിനത്തില്‍ ശവാസനം!!!16ന് ദേശീയപാതകള്‍ ഉപരോധിക്കും...

ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭങ്ങള്‍ അവസാനിക്കുന്നില്ല. മദ്ധ്യപ്രദേശും മഹാരാഷ്ട്രയും രാജസ്ഥാനും കടന്ന് രാജ്യമെമ്പാടും അത് വ്യാപിപ്പിക്കുമെന്ന് മദ്ധ്യപ്രദേശിലെ കര്‍ഷകസമരത്തിനു നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ സംഘിന്റെ നേതാവ് ശിവ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നതെന്ന് ശര്‍മ്മ ആരോപിച്ചു.

ജൂണ്‍ 16 ന് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയ പാതകള്‍ ഉപരോധിക്കാനാണ് നീക്കം. ജൂണ്‍ 16 തിരഞ്ഞെടുത്തതിനു പിന്നിലും ഒരു കാരണമുണ്ട്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള രാജ്യമെമ്പാടും നടക്കുന്ന ആഘോഷങ്ങള്‍ സമാപിക്കുന്ന ദിവസമാണ് ജൂണ്‍ 16. അന്ന് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ച ദേശീയ പാതകള്‍ ഉപരോധിക്കാനാണ് ഭാരതീയ കിസാന്‍ സംഘ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് ശിവ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

farmers-protest

യോഗാദിനമായ ജൂണ്‍ 21ന് കര്‍ഷകര്‍ റോഡില്‍ ശവങ്ങളെപ്പോലെ കിടന്നാണ് പ്രതിഷേധിക്കുക. മോദിയോടൊപ്പം തങ്ങളും യോഗാദിനത്തില്‍ പങ്കാളികളാകുമെന്ന് ശിവ് കുമാര്‍ തമാശരൂപേണ പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ എല്ലാ യോഗമുറകളും ചെയ്യുമ്പോള്‍ തങ്ങള്‍ ശവാസനം മാത്രമായിരിക്കും ചെയ്യുക എന്നും ശിവ് കുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+