റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി കര്‍ഷകര്‍. തിങ്കളാഴ്ച്ച കര്‍ഷകരുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രക്ഷോഭം കടുപ്പിക്കുമെന്ന് മുന്നറിയുപ്പിമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ജന്വുരി നാലിനാണ് കേന്ദ്ര സര്‍ക്കാരുമായുള്ള കര്‍ഷകരുടെ അടുത്ത ഘട്ട ചര്‍ച്ച. ജനുവരി 5ന് സുപ്രീം കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കും. സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഹരിയാനയിലെ കുണ്ഡ്ലി- മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് വേയില്‍ ജനുവരി 6ന് ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. കര്‍ഷക നേതാക്കളില്‍ ഒരാളായ ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകകളുമേന്തി വന്‍ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രക്ഷോഭം ശക്തമാക്കുന്നതിനെക്കുറിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രഖ്യാപനം നടത്തി. ജനുവരി 26വരെയുള്ള സമര പരിപാടികളാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കെതിരെ ദേശ് ജാഗ്രിതി അഭിയാന് എന്ന പേരില്‍ ജനുവരി ആറുമുതല്‍ 20വരെ നീണ്ടു നില്ക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യമൊട്ടാകെ റാലികള്‍, കോണ്‍ഫറന്‍സുകള്‍,ധര്‍ണകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളാണ് കര്‍ഷകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരുമായി ഈ ആഴ്ച്ച ആദ്യം കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ച രണ്ട് കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും താങ്ങുവില സംബന്ധിച്ച ഉറപ്പും കേന്ദ്രം അംഗീകരിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന നിലപാടിലാണ് കര്‍ഷകര്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications