കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്‌ ദിനത്തില്‍ രാജ്യതലസ്ഥാനത്ത്‌ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുമെന്ന്‌ കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ റിപ്പബ്ലിക്ക്‌ ദിനത്തില്‍ ഡല്‍ഹിയിലേക്ക്‌ ട്രാക്ടറുകളുമായി കിസാന്‍ പരേഡ്‌ നടത്തുമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കി കര്‍ഷകര്‍. തിങ്കളാഴ്‌ച്ച കര്‍ഷകരുമായി ചര്‍ച്ച നടക്കാനിരിക്കെയാണ്‌ പ്രക്ഷോഭം കടുപ്പിക്കുമെന്ന്‌ മുന്നറിയുപ്പിമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്‌.

ജന്വുരി നാലിനാണ്‌ കേന്ദ്ര സര്‍ക്കാരുമായുള്ള കര്‍ഷകരുടെ അടുത്ത ഘട്ട ചര്‍ച്ച. ജനുവരി 5ന്‌ സുപ്രീം കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കും. സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്‌താല്‍ ഹരിയാനയിലെ കുണ്ഡ്‌ലി- മനേസര്‍-പല്‍വാല്‍ എക്‌സ്‌പ്രസ്‌ വേയില്‍ ജനുവരി 6ന്‌ ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തും. സുഭാഷ്‌ ചന്ദ്രബോസിന്റെ ജന്‍മദിനമായ ജനുവരി 23ന്‌ വിവിധ സംസ്ഥാനങ്ങളിലെ രാജ്‌ഭവനുകള്‍ക്ക്‌ മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. കര്‍ഷക നേതാക്കളില്‍ ഒരാളായ ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.റിപ്പബ്ലിക്‌ ദിനത്തില്‍ ത്രിവര്‍ണ പതാകകളുമേന്തി വന്‍ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

farmers protest

പ്രക്ഷോഭം ശക്തമാക്കുന്നതിനെക്കുറിച്ച്‌ സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രഖ്യാപനം നടത്തി. ജനുവരി 26വരെയുള്ള സമര പരിപാടികളാണ്‌ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കെതിരെ ദേശ്‌ ജാഗ്രിതി അഭിയാന്‍ എന്ന പേരില്‍ ജനുവരി ആറുമുതല്‍ 20വരെ നീണ്ടു നില്‍ക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യമൊട്ടാകെ റാലികള്‍, കോണ്‍ഫറന്‍സുകള്‍,ധര്‍ണകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളാണ്‌ കര്‍ഷകര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

കേന്ദ്ര സര്‍ക്കാരുമായി ഈ ആഴ്‌ച്ച ആദ്യം കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ട്‌ വെച്ച രണ്ട്‌ കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും താങ്ങുവില സംബന്ധിച്ച ഉറപ്പും കേന്ദ്രം അംഗീകരിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക്‌ സ്വീകാര്യമല്ല എന്ന നിലപാടിലാണ്‌ കര്‍ഷകര്‍.

English summary
farmers will march into Delhi with with tractors says protesting unions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X