കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറില്‍ സ്ത്രീകളുടെ പ്രക്ഷോഭം.... ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും കസ്റ്റഡിയില്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നിശബ്ദമായിരുന്ന കശ്മീരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രക്ഷോഭം. സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം ശ്രീനഗറിനെ ഇളക്കി മറിച്ചിരിക്കുകയാണ്. അതേസമയം ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയെയും മകളെയും പോലീസ് പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. നേരത്തെ ഫാറൂഖ് അബ്ദുള്ള തന്നെ വീട്ടുതടങ്കലിലാണ്.

1

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സ്ത്രീകള്‍ തെരുവിലിറങ്ങിയതോടെ സര്‍ക്കാര്‍ വാദം ദുര്‍ബലമായിരിക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കശ്മീരില്‍ സര്‍ക്കാര്‍ വലിയ അടിച്ചമര്‍ത്തലുകളാണ് നടത്തുന്നതെന്ന് ആരോപിച്ചിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ പ്രക്ഷോഭങ്ങള്‍.

ശ്രീനഗറിലെ ലാല്‍ ചൗക്കിലെ പ്രതാപ് പാര്‍ക്കില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയ വനിതാ സംഘം വലിയ വെല്ലുവിളിയാണ് പോലീസിന് മുന്നില്‍ എത്തിയത്. എന്നാല്‍ വൈകാതെ തന്നെ ഇങ്ങോട്ടെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അക്കാദമിഷ്യന്‍സും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ നൂറിലധികം രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ വീട്ടുതടങ്കിലാക്കിയിരുന്നു. ഫാറൂഖ് അബ്ദുള്ളയെ കൂടാതെ മകന്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും വീട്ടുതടങ്കലിലാണ്.

സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇതൊക്കെ റദ്ദാക്കാനും സാധ്യതയുണ്ട്. എസ്എംഎസ് സര്‍വീസുകള്‍ മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. 72 ദിവസത്തിന് ശേഷമായിരുന്നു പോസ്റ്റ്‌പെയ്ഡ് സര്‍വീസുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെയാണ് എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയത്.

ജമ്മു കശ്മീരിൽ തീവ്രവാദികൾ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി; തോട്ടം ഉടമയെ തല്ലിച്ചതച്ചുജമ്മു കശ്മീരിൽ തീവ്രവാദികൾ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി; തോട്ടം ഉടമയെ തല്ലിച്ചതച്ചു

English summary
farooq abdhullas sister and daughter detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X