ദേശീയഗാനത്തിനിടെ ഫോണ്‍വിളി: ഫാറൂഖ് അബ്ദുളള മാപ്പ് പറഞ്ഞു
ദില്ലി: ദേശീയഗാനത്തിനിടെ ഫോണില്‍ സംസാരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുളള മാപ്പ് പറഞ്ഞു. മമത ബാനര്‍ജിയുടെ സത്യപ്രതജ്ഞാ ചടങ്ങിലാണ് എല്ലാവരു നിശബ്ദരായിരിക്കുമ്പോള്‍ ഫാറൂഖ് അബ്ദുളള ഫോണില്‍ സംസാരിച്ചത്. സംഭവം വന്‍ വിവാദമായിരുന്നു.
താന്‍ രാജ്യത്തെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലു വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നുവെന്നുമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ഫാറൂഖ് അബ്ദുളള ഫോണില്‍ സംസാരിക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തായത്. ഒട്ടേറെ പേര്‍ ഇതിനെതിരെ പ്രതികരിച്ചതോടെ ഇദ്ദേഹം മാപ്പ് പറയുകയായിരുന്നു.

ദേശീയ ഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് രാഷ്ട്രീയ രംഗത്തുള്‍പ്പെടെയുളളവര്‍ രംഗത്തെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ടീത നേതാക്കളും ഉള്‍പ്പെടെയുളളവര്‍ നിശബ്ദരായിരിക്കുമ്പോഴാണ് ഇദ്ദേഹം ഫോണില്‍ സംസാരിച്ചത്












Click it and Unblock the Notifications