Get Updates
Get notified of breaking news, exclusive insights, and must-see stories!

Exclusive :- ജമ്മു കശ്മീരിന്റെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് ബിജെപിയുടെ ആഗ്രഹം: പക്ഷെ അത് നടക്കില്ല

പത്ത് വർഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. 40 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് അവസാന ഘട്ടത്തില്‍ നടക്കുന്നത്. ഈ ഘട്ടത്തിലും ബി ജെ പിക്കെതിരെ രൂക്ഷമായ വിമർശനമാണ് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള നടത്തുന്നത്. ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം വണ്‍ഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സർക്കാർ വരണം

സംസ്ഥാനത്ത് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വരിക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജമ്മു കശ്മീരിലെ ജനങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. അവർക്ക് അവരുടെ അവകാശങ്ങള്‍ തിരിച്ച് കിട്ടണം. സംസ്ഥാനത്തിന് അർഹമായ നീതി കിട്ടണം. അതിന് തങ്ങളുടെ സഖ്യ സർക്കാർ അധികാരത്തില്‍ വരണം.

ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കുമ്പോഴാണ് എന്നെ പുറത്താക്കുന്നത്. ഞാൻ എന്താണ് പാക്കിസ്ഥാനിയാണോ? ഖാലിസ്ഥാനിയാണോ? അല്ലെങ്കില്‍ അമേരിക്കയുടെ ചാരനോ? ഞങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടയിൽ ഒരു വിടവുണ്ട്. ജമ്മു കശ്മീർ പ്രശ്നം ഒരിക്കലും അവസാനിക്കുന്നില്ല. ജമ്മു കശ്മീർ വിഷയം യുഎൻ രേഖകളിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയെ കണ്ടപ്പോള്‍

2019 ലെ നിർണ്ണായക തീരുമാനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട സാഹചര്യത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ ഓർമ്മിക്കുന്നു. "പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. കശ്മീരിലെ സൈനിക നീക്കങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല, അവർ സംഘർഷത്തിന് തയ്യാറെടുക്കുകയാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. നുണയുടെ മറവിൽ അമർനാഥ് യാത്ര പെട്ടെന്ന് നിർത്തി. തോക്ക് കണ്ടെത്തുന്നതിനെക്കുറിച്ചെല്ലാം അവർ ആസൂത്രണം നടത്തിയതായി തോന്നുന്നു, " വണ്‍ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഫറൂഖ് അബ്ദുള്ള പറയുന്നു.

farook-abdhulla

ആർട്ടിക്കിൾ 370 അസാധുവാക്കൽ സമയത്ത് ജമ്മു കശ്മീരിന്റെ ചുമതല വഹിച്ച മുൻ ഗവർണർ സത്യപാൽ മാലിക്കിനെക്കുറിച്ചും ഫറൂഖ് അബ്ദുള്ള അഭിമുഖത്തില്‍ തുറന്ന് പറയുന്നു. " അന്നത്തെ കാര്യങ്ങളില്‍ സത്യപാൽ മാലിക് തന്നെ ഖേദിക്കുന്നു. എന്താണ് ജമ്മു കശ്മീരില്‍ സംഭവിക്കുന്നതെന്ന് തന്നെ അറിയിച്ചിട്ടില്ലെന്ന് കപിൽ സിബലുമായുള്ള അഭിമുഖത്തിൽ അദ്ദേഹം സമ്മതിച്ചു" നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറയുന്നു.

ജമ്മു കശ്മീരിനെ സംബന്ധിച്ച് ഇത്തരമൊരു തീരുമാനം എടുക്കുമ്പോള്‍ നിയമസഭ ചേരേണ്ടതായിരുന്നു. എന്നാൽ മെഹബൂബ മുഫ്തിയെ പുറത്താക്കിയത് മുതൽ ഫാക്സ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് സത്യപാല്‍ മാലിക്ക് പറഞ്ഞത് വരെ എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു. അതായത് എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ബിജെപി നല്‍കിയ വേദന

ബി ജെ പി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വലിയ വേദനയാണ് നൽകിയിരിക്കുന്നത്. അവർ നമ്മുടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കി. ജമ്മു കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന് ഒപ്പമല്ല ബി ജെ പി നില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാം.

ബി ജെ പിക്ക് സംസ്ഥാനത്ത് അധികാരം ലഭിച്ചാല്‍ മുസ്ലീം ഭൂരിപക്ഷത്തെ ഇല്ലാതാക്കി പുറത്തുനിന്നുള്ളവരെ ഇവിടെ കുടിയിരുത്തി സംസ്ഥാനത്തിൻ്റെ ജനസംഖ്യാശാസ്‌ത്രം മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഭയപ്പെടുന്നു. അവർ വിചാരിക്കുന്നത് ഇതെല്ലാം നടക്കുമെന്നാണ്. അങ്ങനെയെങ്കില്‍ ഒരു ഫാന്റസി ലോകത്താണ് അവർ ജീവിക്കുന്നതെന്നും ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.

റാഷിദ് എഞ്ചിനീയർക്കും വിമർശനം

അഭിമുഖത്തില്‍ റാഷിദ് എഞ്ചിനീയർക്കെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു. "ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ ഇപ്പോൾ ചർച്ചാവിഷയമായ അബ്ദുൾ റഷീദ് എഞ്ചിനീയർ അല്ല. അദ്ദേഹം യഥാർത്ഥത്തില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ടോ? അങ്ങനെ ഒന്നുണ്ടെങ്കില്‍ ബിരുദം കാണിക്കാൻ ആവശ്യപ്പെടണം" ഫറൂഖ് അബ്ദുള്ള പറഞ്ഞു. ജയിലില്‍ കഴിയുകയായിരുന്ന അബ്ദുൾ റഷീദ് ജാമ്യത്തിലിറങ്ങി നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ പ്രചരണം നടത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+