കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുള്ളയ്ക്ക് വയസ് ഇരട്ടിക്കുന്ന രോഗം?

Google Oneindia Malayalam News

ശ്രീനഗര്‍: അഞ്ച് വര്‍ഷം കൊണ്ട് 11 വയസ്സൊക്കെ കൂടുക, എന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ പ്രയാസമാണ്, അതേത് കേന്ദ്രമന്ത്രിയായാലും. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്കാണ് അത്യപൂര്‍വ്വമായ ഈ പ്രായക്കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. വെറും അഞ്ച് വര്‍ഷം കൊണ്ട് 11 വയസ്സാണ് അബ്ദുള്ളയ്ക്ക് കൂടിയത്.

ശ്രീനഗറില്‍ നിന്നാണ് ഫറൂഖ് അബ്ദുള്ള ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഏപ്രില്‍ ഏഴിനാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ഈ നാമനിര്‍ദ്ദേശ പത്രികയിലാണ് ഗുരതരമായ ഈ പിഴവ് കടന്നുകൂടിയത്. 2008 ഡിസംബറില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച പത്രിക പ്രകാരം ഫറൂഖ് അബ്ദുള്ളയുടെ വയസ്സ് 66 ആണ്.

farooq-abdullah

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വേണ്ടി ശ്രീനഗറില്‍ നല്‍കിയ പത്രികയിലാകട്ടെ അബ്ദുള്ളയ്ക്ക് 77 വയസ്സുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് കൂടിയത് 11 വയസ്സ്. തിരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറയുകയും തെറ്റായ സത്യവാങ്മൂലം നല്‍കുകയും ചെയ്ത ഫറൂഖ് അബ്ദുള്ളയെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജാ മുസാഫിര്‍ ഭട്ട് പരാതി നല്‍കി.

1937 ഒക്ടോബര്‍ 21 ആണ് ഫറൂഖ് അബ്ദുള്ളയുടെ ജനനത്തീയതി എന്ന് വിക്കീപീഡിയ പറയുന്നു. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് ഇപ്പോള്‍ 77 വയസ്സ് തന്നെയാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതരമായ തെറ്റ് കടന്നുകൂടിയിരിക്കുന്നത് എന്ന് വരും. ഒമ്പത് സ്വതന്ത്രര്‍ അടക്കം 16 സ്ഥാനാര്‍ഥികളാണ് ശ്രീനഗറില്‍ മത്സരരംഗത്തുള്ളത്.

English summary
Farooq Abdullah gains 11 years in age since 2008, AAP seeks action against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X