കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വേണമെങ്കില്‍ അന്നേ ആകാമായിരുന്നു; ബിജെപിയുടെ ഇന്ത്യക്കൊപ്പമല്ലെന്ന് ഫാറൂഖ് അബ്ദുല്ല

Google Oneindia Malayalam News

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. പാകിസ്താന്റെ പിന്തുണ കശ്മീരിന് വേണമായിരുന്നു എങ്കില്‍ 1947ല്‍ തന്നെ സാധിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനാണ് കശ്മീര്‍ തീരുമാനിച്ചത്. അധികാരം എല്ലാ കാലത്തും ഒരു വിഭാഗത്തിനൊപ്പമുണ്ടാകില്ല. എന്നെങ്കിലും അവര്‍ക്ക് കസേര ഒഴിയേണ്ടി വരും. കശ്മീര്‍ ചേര്‍ന്നത് മഹാത്മാ ഗാന്ധിയുടെ ഇന്ത്യയ്‌ക്കൊപ്പമാണ്. ബിജെപിയുടെ ഇന്ത്യയ്‌ക്കൊപ്പമല്ലെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

F

കശ്മീരിന്റെ മറ്റു പ്രദേശങ്ങളെ പോലെ തന്നെയാണ് ലഡാക്കിനെയും ഞങ്ങള്‍ കാണുന്നത്. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിച്ചുകിട്ടും വരെ പോരാടും. എന്റെ ജനതയുടെ അവകാശം തിരിച്ചുവാങ്ങി കൊടുക്കുംവരെ താന്‍ മരിക്കില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ചില കാര്യങ്ങള്‍ ചെയ്യാന്‍ ഞാനിവിടെ തന്നെയുണ്ടാകും. എന്നെങ്കിലും ഒരിക്കല്‍ എന്റെ ജോലി പൂര്‍ത്തിയാക്കും. ശേഷം ലോകത്തോട് വിടപറയുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷമഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

ഒരു വര്‍ഷത്തിലേറെയായി ഫാറൂഖ് അബ്ദുല്ല പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിട്ട്്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഒരു വര്‍ഷം തികയവെയാണ് മോചിപ്പിച്ചത്. പിന്നീട് അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ്. കശ്മീരിലെ എല്ലാ മത-രാഷ്ട്രീയ നേതാക്കളെയും ചേര്‍ത്ത് ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയുമടക്കമുള്ളവര്‍.

കശ്മീരി പണ്ഡിറ്റുകളെ ബിജെപി വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണ്. പണ്ഡിറ്റുകളെ കശ്മീരി താഴ്‌വരയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് കഴിഞ്ഞ 28 വര്‍ഷമായി ബിജെപി പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. എന്നിട്ടും ആ വാഗ്ദാനം ഇതുവരെ നിറവേറ്റിയില്ല. കശ്മീരി പണ്ഡിറ്റുകള്‍ തിരിച്ചെത്തുന്ന ദിനം കാത്തിരിക്കുകയാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉമര്‍ അബ്ദുല്ലയും പറഞ്ഞു.

വിവാഹിതനായ പുരുഷനുമായി പ്രണയത്തിലായ സ്ത്രീ; നയന്‍താരക്കെതിരെ മീര, നാണംകെട്ട കാസ്റ്റിങ്വിവാഹിതനായ പുരുഷനുമായി പ്രണയത്തിലായ സ്ത്രീ; നയന്‍താരക്കെതിരെ മീര, നാണംകെട്ട കാസ്റ്റിങ്

Recommended Video

cmsvideo
ജമ്മു കശ്മീരിലെ ശക്തനായ നേതാവ് ഒമർ അബ്ദുള്ള | Oneindia Malayalam

അതേസമയം, ഫാറൂഖ് അബ്ദുല്ലക്കെതിരെ ശിവസേന രംഗത്തുവന്നു. ഫാറൂഖ് അബ്ദുല്ലക്ക് വേണമെങ്കില്‍ പാകിസ്താനിലേക്ക് പോകാം. അവിടെ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കാമെന്നും ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 370 നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Farooq Abdullah gives strong message to BJP and Modi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X