ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്സണ്‍
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങല് പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് മുന്‍ മുഖ്യമന്ത്രിയുമായി ഫാറൂഖ് അബ്ദുള്ളയെ തിരഞ്ഞെടുത്തു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് വൈസ് ചെയര്‍പേഴ്സണ്‍. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം വൈ തരിഗാമിയെയാണ് കൂട്ടായ്മയുടെ കണ്‍വീനറായി തെരഞ്ഞെടുത്തപ്പോള്‍ പീപ്പിള്‍സ് കോണ്‍ഫെറന്‍സ് നേതാവ് സജാത് ലോണിനെ സമിതിയുടെ വക്താവായും തെരഞ്ഞെടുത്തു.
തെക്കെ കശ്മീരില്‍ നിന്നുള്ള ലോക്സഭാംഗമായ ഹസ്നൈന് മസൂദിയാണ് അലയന്‍സിന്റെ കോര്‍ഡിനേറ്റര്‍. മെഹ്ബൂബ മുഫ്തിയുടെ വസതിയില്‍ വെച്ച് നടത്തിയ യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിട്ടായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ട് ജമ്മുകശ്മീരിലെ ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി).

ഇത് ഒരു ഇന്ത്യാ വിരുദ്ധ സമിതയല്ലെന്നും കശ്മീരിനെതിരെയുള്ള നീക്കങ്ങളെ തടയുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. ഈ കൂട്ടായ്മ രാജ്യവിരുദ്ധമാണെന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്നും തങ്ങള്‍ ദേശവിരുദ്ധരല്ലെന്നും ബിജെപി വിരുദ്ധരാണെന്നും യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാറും ബിജെപിയും നടത്തിയത്. രാജ്യത്തെ ജനങ്ങലെ ഭിന്നിപ്പിച്ച് ഫെഡറല്‍ ഘടനയെ തകര്‍ക്കാനാണവര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെട്ടു.
അതേസമയം, ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി ജമ്മു കശ്മീരിൽ പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെതി. ജമ്മു കശ്മിരിനെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications