• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക അവകാശങ്ങല്‍ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് മുന്‍ മുഖ്യമന്ത്രിയുമായി ഫാറൂഖ് അബ്ദുള്ളയെ തിരഞ്ഞെടുത്തു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് വൈസ് ചെയര്‍പേഴ്സണ്‍. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം വൈ തരിഗാമിയെയാണ് കൂട്ടായ്മയുടെ കണ്‍വീനറായി തെരഞ്ഞെടുത്തപ്പോള്‍ പീപ്പിള്‍സ് കോണ്‍ഫെറന്‍സ് നേതാവ് സജാത് ലോണിനെ സമിതിയുടെ വക്താവായും തെരഞ്ഞെടുത്തു.

എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം; വിത്തുകള്‍ ഏതൊക്കെ, കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

തെക്കെ കശ്മീരില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഹസ്‌നൈന്‍ മസൂദിയാണ് അലയന്‍സിന്റെ കോര്‍ഡിനേറ്റര്‍. മെഹ്ബൂബ മുഫ്തിയുടെ വസതിയില്‍ വെച്ച് നടത്തിയ യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിട്ടായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ട് ജമ്മുകശ്മീരിലെ ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി).

ഇത് ഒരു ഇന്ത്യാ വിരുദ്ധ സമിതയല്ലെന്നും കശ്മീരിനെതിരെയുള്ള നീക്കങ്ങളെ തടയുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. ഈ കൂട്ടായ്മ രാജ്യവിരുദ്ധമാണെന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്നും തങ്ങള്‍ ദേശവിരുദ്ധരല്ലെന്നും ബിജെപി വിരുദ്ധരാണെന്നും യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു. രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാറും ബിജെപിയും നടത്തിയത്. രാജ്യത്തെ ജനങ്ങലെ ഭിന്നിപ്പിച്ച് ഫെഡറല്‍ ഘടനയെ തകര്‍ക്കാനാണവര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെട്ടു.

സഹോദരങ്ങളോട് തല്ല് കൂടി മടുത്തു; നേരെ മുഖ്യമന്ത്രിക്ക് മെസേജ്, കിട്ടി ജസീലിന് ഒരു പുത്തന്‍ ലാപ്ടോപ്

അതേസമയം, ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി ജമ്മു കശ്മീരിൽ പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെതി. ജമ്മു കശ്മിരിനെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം.

ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ

English summary
Farooq Abdullah has been elected chairman of the People's Alliance for gupkar Declaration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X