Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടി വന്നാല്‍ പിഡിപിയുമായും സഖ്യമുണ്ടാക്കും: നിലപാട് വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള

പത്ത് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ ആര് അധികാരത്തില്‍ വരുമെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എല്ലാ ആകാംക്ഷയ്ക്കുമുള്ള പൂർണ്ണ ഉത്തരം വോട്ടെണ്ണല്‍ ദിനമായ നാളെ ഉച്ചയോടെ തന്നെ ലഭിക്കും. എക്സിറ്റ് പോളുകള്‍ പ്രവചിച്ചത് പോലെ കഴിഞ്ഞ തവണത്തേതിന് സമാനമായി ഒരു തൂക്ക് സഭയാണ് നിലവില്‍ വരുന്നതെങ്കില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് പുതിയ സഖ്യങ്ങള്‍ തേടേണ്ടി വരും.

കഴിഞ്ഞ ദിവസം പുറത്തു വന്ന സർവ്വേകളില്‍ അധികവും പറയുന്നത് നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം ജമ്മു കശ്മീരില്‍ മുന്‍തൂക്കം നേടുമെന്നാണ്. എന്നാല്‍ അത് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയേക്കില്ല. ഈ സാഹചര്യത്തില്‍ പി ഡി പി ഉള്‍പ്പെടേയുള്ള മറ്റ് പാർട്ടികളുടേയും സ്വതന്ത്രരുടേയും നിലപാടുകളും ശ്രദ്ധേയമായി മാറും.

pdp-nc

ജമ്മു കശ്മീരിലെ പാരമ്പര്യ വൈരികളാണ് പി ഡി പിയും നാഷണല്‍ കോണ്‍ഫറന്‍സും. കഴിഞ്ഞ തവണ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ക്ഷണം നിരസിച്ചായിരുന്നു പി ഡി പി, ബി ജെ പിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സും പി ഡി പിയും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കശ്മീരില്‍ ഒരുമിച്ച് മത്സരിക്കുകയും ചെയ്തു.

തൂക്ക് സഭയാണ് നിലവില്‍ വരുന്നതെങ്കില്‍ പി ഡി പിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ തന്റെ പാർട്ടിക്ക് യാതൊരു മടിയും ഇല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള ഇന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. പി ഡി പിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ തുറന്ന മനോഭാവമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പിഡിപിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'നമ്മുടെയൊക്കെ ലക്ഷ്യം ഒന്നാണെങ്കില്‍ എന്താണ് പ്രശ്നം. ആദ്യം ചെയ്യേണ്ടത് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നതാണ്. സത്യവും അസത്യവും പറയാനുള്ള അവകാശം നമുക്കുണ്ടാകണം. തിരഞ്ഞെടുപ്പിൽ എതിരാളികളായിരിക്കം. എനിക്ക് ഇക്കാര്യത്തില്‍ എതിർപ്പില്ല. കോൺഗ്രസിന് എതിർപ്പുണ്ടാകില്ലെന്നും ഉറപ്പാണ്' അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ നിയമസഭയിലെ അഞ്ച് സംവരണ സീറ്റുകളിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിന് ലെഫ്റ്റനൻ്റ് ഗവർണർക്ക് അധികാരം നൽകാനുള്ള നീക്കത്തെയും മുന്‍ ജമ്മു കശ്മീർ മുഖ്യമന്ത്രി അപലപിച്ചു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഈ സമീപനവുമായി മുന്നോട്ട് പോയാൽ തൻ്റെ പാർട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ സർക്കാരിന് അധികാരമുണ്ടാകുമെന്നും വ്യക്തമാക്കിയ അദ്ദേഹം താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുണ്ടാകില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയായുള്ള എന്റെ ജോലി ഞാന്‍ പൂർത്തീകരിച്ചു. എങ്ങനെ ഒരു ശക്തമായ സർക്കാർ രൂപീകരിക്കും എന്നതാണ് നിലവില്‍ എന്റെ മുന്നിലുള്ള പ്രശ്നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+