കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല: വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി! വീട്ടില്‍ തുടരും..

Google Oneindia Malayalam News

ശ്രീനഗര്‍: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയാണ് കശ്മീര്‍ ഭരണകൂടത്തിന്റെ നീക്കം. ഫറൂഖ് അബ്ദുള്ളയുടെ വസതി സബ്ജയിലാക്കി മാറ്റിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കുമൊപ്പം ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കുന്നത്.

വധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്, നിരീക്ഷണം ശക്തമാക്കിവധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍ സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്, നിരീക്ഷണം ശക്തമാക്കി

അ‍ഞ്ച് തവണ എംപിയായിരുന്നിട്ടുള്ള ഫറൂഖ് അബ്ദുള്ളയുടെ അപേക്ഷ പരിഗണിച്ച യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു കശ്മീരിന്റെ ആഭ്യന്തര വകുപ്പിന്റെ ഉപദേശക സമിതിയാണ് വീട്ടുതടങ്കല്‍ നാല് മാസത്തേക്ക് കൂടി നീട്ടാന്‍ നിര്‍ദേശിച്ചത്. പിഎസ്എയ്ക്ക് കീഴിലാണ് നടപടി. അദ്ദേഹം താമസിക്കുന്ന ഗുപ്കറിലെ വീടാണ് ആഭ്യന്ത വകുപ്പ് സബ്ജയിലാക്കി മാറ്റിയിട്ടുള്ളത്.

farooq-abdullah-15

തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഫറൂഖ് അബ്ദുള്ള ചൂണ്ടിക്കാണിച്ചിരുന്നു. പേസ്മേക്കര്‍ മാറ്റിവെച്ച അബ്ദുള്ള നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. പിഎസ്എസ്എയ്ക്ക് കീഴില്‍ വീട്ടുതടങ്കലിലാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. ആഗസ്റ്റ് അഞ്ചിന് കശ്മീര്‍ ഭരണകൂടം വീട്ടുതടങ്കിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില്‍ ഉള്‍പ്പെടുന്നയാളാണ് ഫറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു. ഒക്ടോബര്‍ 30നാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നത്.

English summary
Farooq Abdullah's detention extended by 3 months under PSA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X