Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കോ..? പിന്തുണ പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസും സംയുക്ത പ്രതിപക്ഷമാണ് ബിജെപിയെ നേരിടേണ്ടത് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

mks

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എംകെ സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. എം കെ സ്റ്റാലിന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഫാറൂഖ് അബ്ദുള്ള പിന്തുണച്ചത്.

ഇതൊരു മികച്ച തുടക്കമാണ് എന്ന് ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യത്തിനായി സ്റ്റാലിനും ഡി എം കെയും വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യ എന്നും നിങ്ങള്‍ നാനാത്വത്തെ സംരക്ഷിക്കുമ്പോള്‍ ഏകത്വം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാലിന് എന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടാ

സ്റ്റാലിന് എന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടാ

ഇതിന് ശേഷം സ്റ്റാലിന്‍ പ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യതയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. സ്റ്റാലിന് എന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടാ എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള തിരിച്ച് ചോദിച്ചത്. അതില്‍ എന്താണ് തെറ്റ് എന്ന് അദ്ദേഹം ആരാഞ്ഞു.

സ്റ്റാലിന് ബിജെപിയ്‌ക്കെതിരായ മുഖമാകാം

സ്റ്റാലിന് ബിജെപിയ്‌ക്കെതിരായ മുഖമാകാം

പ്രതിപക്ഷത്തെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ സ്റ്റാലിന്‍ ഒരു കൈത്താങ്ങായി മാറിയിട്ടുണ്ട്. രാഷ്ട്രത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സ്റ്റാലിന് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഒന്നിച്ച് നിന്നാല്‍ ബി ജെ പി പരാജയപ്പെടുത്താന്‍ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം സംയുക്തമായി നില്‍ക്കണം

പ്രതിപക്ഷം സംയുക്തമായി നില്‍ക്കണം

ആദ്യം പ്രതിപക്ഷം സംയുക്തമായി നിന്ന് വിജയത്തിലെത്തട്ടെ. അതിന് ശേഷം ഈ രാജ്യത്തെ നയിക്കാനും ഒന്നിപ്പിക്കാനും സാധിക്കുന്ന ഏറ്റവും നല്ല മനുഷ്യനെ തീരുമാനിച്ച് ഭരണമേല്‍പ്പിക്കുക എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു എന്നിവരും പ്രതിപക്ഷ ഐക്യത്തിനുള്ള നേതൃ ശ്രമങ്ങള്‍ നടത്തിയിരുന്നു.

 സ്റ്റാലിന്റെ ജന്മദിനം

സ്റ്റാലിന്റെ ജന്മദിനം

അതേസമയം എം കെ സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ രാജ്യത്തെ പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ മെഗാ പൊതുറാലി സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, ജമ്മു കശ്മീര്‍ മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവ് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+