Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വര്‍ഷത്തിന് ശേഷം ഫാറൂഖ് അബ്ദുല്ല കശ്മീരിന് പുറത്തേക്ക്; നാളെ പാര്‍ലമെന്റിലെത്തും

ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ പങ്കെടുക്കും. ഒരു വര്‍ഷത്തിലധികമായി അദ്ദേഹം കശ്മീരിന് പുറത്തേക്ക് സഞ്ചരിച്ചിട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തില്‍ തടവിലാക്കിയതായിരുന്നു ഫാറൂഖ് അബ്ദുല്ലയെ. കശ്മീരിലെ മുഴുവന്‍ മത, രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. മാസങ്ങള്‍ക്ക് ശേഷം പലരെയും വിട്ടയച്ചിരുന്നു. ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ മാര്‍ച്ചിലാണ് ജയില്‍ മോചിതനാക്കിയത്.

f

ഞാന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ല. എങ്കിലും എല്ലാദിവസവും നാല് മണിക്കൂര്‍ സഭയില്‍ പങ്കെടുക്കും. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഫാറൂഖ് അബ്ദുല്ല പാര്‍ലമെന്റിലെത്തിയാല്‍ ഇത്തവണത്തെ ശ്രദ്ധാ കേന്ദ്രം അദ്ദേഹം തന്നെയായിരിക്കും. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഒട്ടേറെ നേതാക്കളെ നിയമവിരുദ്ധമായി തടവിലാക്കി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഫാറൂഖ് അബ്ദുല്ല ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമോ എന്നതാണ് എല്ലാവും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. ബന്ധപ്പെട്ട തീരുമാനം എടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നില്ല. ഈ വേളയില്‍ അദ്ദേഹം തടവിലായിരുന്നു. ഫാറൂഖ് അബ്ദുല്ല സ്വതന്ത്രനാണ് എന്നാണ് ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. അമിത് ഷാ കള്ളം പറയുകയാണ് എന്നാണ് ഫാറൂഖ് അബ്ദുല്ല ഇതിനോട് പ്രതികരിച്ചത്. കശ്മീരിലെ മറ്റൊരു പ്രധാന നേതാവായ മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനം തിങ്കളാഴാചയാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്ന് വരെ തുടരും. ദിവസവും നാല് മണിക്കൂര്‍ വീതമാണ് ലോക്‌സഭയും രാജ്യസഭയും സമ്മേൡക്കുക. അവധി ദിനങ്ങള്‍ ഉണ്ടായിരിക്കില്ല. ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ അംഗങ്ങളോടും കൊറോണ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+