കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരികള്‍ കള്ളന്മാരെന്ന് മന്ത്രി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ആളുകള്‍ മഹാ കള്ളന്മാരാണ്് എന്ന ഫറൂഖ് അബ്ദുളളയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള ജമ്മു കാശ്മീരിലെ ആളുകളെ കള്ളന്മാര്‍ എന്ന് വിളിച്ചത്.

അബ്ദുള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവും പി ഡി പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി അസംബ്ലിയില്‍ പ്രതിഷേധിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ എങ്ങനെയാണ് ഇത്രയും നാണം കെട്ട പ്രസ്താവനകള്‍ ഇറക്കുന്നത്. അഴിമതിയുടെ തലതൊട്ടപ്പന്മാരാണ് ഇവര്‍. എന്നിട്ടാണ് കാശ്മീരിലെ ജനങ്ങളെ ഇവര്‍ കള്ളന്മാര്‍ എന്ന് വിളിക്കുന്നത് - മുഫ്തി കളിയാക്കി.

Farooq Abdullah

കാശ്മീര്‍ താഴ്വരയിലെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ഫറൂഖ് അബ്ദുള്ള ജനങ്ങളെ മഹാ കളളന്മാര്‍ എന്ന് വിളിച്ചത്. കാശ്മീരികള്‍ വെറും കള്ളന്മാരല്ല, മഹാ കള്ളന്മാരാണ് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കാശ്മീരില്‍ സ്റ്റേറ്റ് റിനൂവബിള്‍ എനര്‍ജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്തിടെ, സ്ത്രീകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുക്കരുതെന്നും അങ്ങനെ എടുത്താല്‍ എപ്പോഴാണ് ജയിലില്‍ പോകേണ്ടി വരിക എന്ന് അറിയില്ല എന്നുമുള്ള ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയും വിവാദമായിരുന്നു. പീഡനക്കേസുകള്‍ കൂടി വരുന്നതിനാല്‍ സ്ത്രീകളോട് സംസാരിക്കാന്‍ പോലും ഭയമാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഫറൂഖ് അബ്ദുള്ള ഖേദം പ്രകടിപ്പിച്ച് തടിയൂരുകയായിരുന്നു.

English summary
Farooq Abdullah’s Kashmiris are thieves remark sparks ruckus in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X