കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ‌പ്രദേശിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു, അക്രമിയെ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

ലഖ്നോ: പത്ത് മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ ഉത്തർപ്രദേശിലെ ഫറുക്കാബാദ് കൊലക്കേസ് പ്രതി ബന്ധികളാക്കിയ 23 പേരെയും മോചിപ്പിച്ചു. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ഇവരെ മോചിപ്പിച്ചത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സുഭാഷ് ബദ്ദാം എന്നയാളാണ് തന്റെ ഭാര്യയേയും, ഒരു വയസുകാരി മകളേയും മറ്റ് 21 കുട്ടികളെയും വീടിനുള്ളിൽ ബന്ധികളാക്കിയത്.

 കൊറോണ വൈറസ്: ചൈനയിൽ നിന്ന് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ, രാജ്യ താൽപ്പര്യത്തിന് എതിര്!! കൊറോണ വൈറസ്: ചൈനയിൽ നിന്ന് പൌരന്മാരെ ഒഴിപ്പിക്കില്ലെന്ന് പാകിസ്താൻ, രാജ്യ താൽപ്പര്യത്തിന് എതിര്!!

അക്രമിയെ അനുനയിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഇയാൾ വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.ഭീകരവിരുദ്ധ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് കുട്ടികളെ രക്ഷപെടുത്തിയത്. അക്രമി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഒന്നര വയസുള്ള ഒരു കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പോലീസിന് കഴിഞ്ഞിരുന്നു.

up

തന്റെ മകളുടെ പിറന്നാളോഘഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന ഇയാൾ ഗ്രാമത്തിലെ മറ്റു കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം ബന്ദികളാക്കുകയായിരുന്നു. കുട്ടികൾ വീട്ടിൽ പ്രവേശിച്ചതോടെ ഇയാൾ സ്വന്തം ഭാര്യയും മകളും ഉൾപ്പെടെ 23 പേരെയും തോക്കിൻമുനയിൽ നിർത്തുകയായിരുന്നു.

ഏറെ വൈകിയും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങിയ മാതാപിതാക്കളാണ് കുട്ടികളെ ബന്ദികളാക്കിയ വിവരം പോലീസിൽ അറിയിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസുകാർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ പുരസ്കാരം പ്രഖ്യാപിച്ചു.

English summary
Police rescued children held hostage by UP man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X