മിസ് ട്രാന്‍സ്ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന് സോണി
ദില്ലി: മിസ് ട്രാന്‍സ് ക്യൂന്‍ ഇന്ത്യ കിരീടം ചൂടി ഷെയ്ന് സോണി. ദില്ലിയില്‍ നടന്ന പരിപാടിയിലാണ് ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഷെയ്ന് സോണി മിസ് ട്രാന്‍സ് ക്യൂന്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിച്ചതോടെ അടുത്ത വര്‍ഷം തായ്ലന്ഡില് നടക്കാനിരിക്കുന്ന മിസ്സ് ഇന്റര്‍നാഷണല്‍ ക്വീന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ് ഷെയ്ന്. കിരീടധാരണത്തിനായി സോണി ധരിച്ച വേഷം സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണ്.
ഫാഷന്‍ മേഖലയിലെ പ്രശസ്തമായ പേരാണ് ഷെയ്ന് സോണി. ട്രാന്‍സ് വുമണ്‍സിന്റെ ശാക്തീകരണത്തിനും മെച്ചപ്പെടുത്തലിനുമായി പ്രവര്‍ത്തിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് മത്സരത്തില്‍ വിജയിച്ച ശേഷം ഷെയ്ന് സോണി പറഞ്ഞു. 2017 ലാണ് ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ് ക്യൂന്‍ മത്സരം സംഘടിപ്പിക്കുന്നത്. സൗന്ദര്യം, ടാലന്റ്, ഫോട്ടോഷൂട്ട്, വിധികര്‍ത്താക്കള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മിസ് ട്രാന്‍സ് ക്യൂന്‍ മത്സരം.

ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്യൂന്‍ മത്സരം നടന്നത് ഗുരുഗ്രാമില്‍ വച്ചാണ്. അന്ന് 10 സംസ്ഥാനങ്ങളിലായി 1500 ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ നിന്ന് 16 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. 2018ല്‍ മിസ് ട്രാന്‍സ് ക്യൂന്‍ ഇന്ത്യയായി തിരഞ്ഞെടുത്തത് നമിത മാരിമുത്തുവിനെയാണ്. നമിത 2019 മിസ് വേള്‍ഡ് ട്രാന്‍സില്‍ പങ്കെടുത്തിരുന്നു. സ്പെയിനിലെ ബാര്‍സലോണയിലാണ് അന്ന് ലോക ട്രാന്‍സ് ക്യൂന്‍ മത്സരം നടന്നത്. 2015ല്‍ മിസ് കുവാഗം സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്താണ് നമിത ഫാഷന്‍ ലോകത്തേക്ക് കാലെടുത്ത് വച്ചത്.
Recommended Video
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications