കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി

Google Oneindia Malayalam News

ദില്ലി: മിസ് ട്രാന്‍സ് ക്യൂന്‍ ഇന്ത്യ കിരീടം ചൂടി ഷെയ്ന്‍ സോണി. ദില്ലിയില്‍ നടന്ന പരിപാടിയിലാണ് ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഷെയ്ന്‍ സോണി മിസ് ട്രാന്‍സ് ക്യൂന്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിച്ചതോടെ അടുത്ത വര്‍ഷം തായ്ലന്‍ഡില്‍ നടക്കാനിരിക്കുന്ന മിസ്സ് ഇന്റര്‍നാഷണല്‍ ക്വീന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ് ഷെയ്ന്‍. കിരീടധാരണത്തിനായി സോണി ധരിച്ച വേഷം സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണ്.

ഫാഷന്‍ മേഖലയിലെ പ്രശസ്തമായ പേരാണ് ഷെയ്ന്‍ സോണി. ട്രാന്‍സ് വുമണ്‍സിന്റെ ശാക്തീകരണത്തിനും മെച്ചപ്പെടുത്തലിനുമായി പ്രവര്‍ത്തിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് മത്സരത്തില്‍ വിജയിച്ച ശേഷം ഷെയ്ന്‍ സോണി പറഞ്ഞു. 2017 ലാണ് ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ് ക്യൂന്‍ മത്സരം സംഘടിപ്പിക്കുന്നത്. സൗന്ദര്യം, ടാലന്റ്, ഫോട്ടോഷൂട്ട്, വിധികര്‍ത്താക്കള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മിസ് ട്രാന്‍സ് ക്യൂന്‍ മത്സരം.

shainesoni

ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്യൂന്‍ മത്സരം നടന്നത് ഗുരുഗ്രാമില്‍ വച്ചാണ്. അന്ന് 10 സംസ്ഥാനങ്ങളിലായി 1500 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ നിന്ന് 16 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. 2018ല്‍ മിസ് ട്രാന്‍സ് ക്യൂന്‍ ഇന്ത്യയായി തിരഞ്ഞെടുത്തത് നമിത മാരിമുത്തുവിനെയാണ്. നമിത 2019 മിസ് വേള്‍ഡ് ട്രാന്‍സില്‍ പങ്കെടുത്തിരുന്നു. സ്‌പെയിനിലെ ബാര്‍സലോണയിലാണ് അന്ന് ലോക ട്രാന്‍സ് ക്യൂന്‍ മത്സരം നടന്നത്. 2015ല്‍ മിസ് കുവാഗം സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്താണ് നമിത ഫാഷന്‍ ലോകത്തേക്ക് കാലെടുത്ത് വച്ചത്.

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

English summary
Fashion designer Shaine Soni crowned Miss Transqueen India 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X