കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്, വിചാരണയ്ക്ക് അതിവേഗ കോടതി

Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിച്ചു. ഹൈദരാബാദിലെ മഹ്ബൂബ നഗറിലാണ് അതിവേഗ കോടതി സ്ഥാപിച്ചത്. തെലങ്കാന നിയമ സെക്രട്ടറി സന്തോഷ് റെഡ്ഡിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സുഡാനിലെ ഫാക്ടറിയിൽ വൻ തീപിടുത്തം, 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടുസുഡാനിലെ ഫാക്ടറിയിൽ വൻ തീപിടുത്തം, 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു

കേസിൽ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്ന് കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ അതിവേഗ കോടതി സ്ഥാപിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.

rape

45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ കുറ്റക്കാരയാവർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യുവ ഡോക്ടറുടെ കൊലപാതകത്തിന് സമാനമായ മറ്റൊരു കേസിൽ അതിവേഗ കോടതി വിചാരണ 48 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും പ്രതിക്ക് വധശിക്ഷ വിധിക്കുകയു ചെയ്തിരുന്നു.

26കാരിയായ യുവ ഡോക്ടറെ ബംഗളൂരു- ഹൈദരാബാദ് ദേശീയ പാതയിലെ കലുങ്കിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ഇരുചക്ര വാഹനത്തിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായവാഗ്ദാനം നൽകാനെന്ന വ്യാജേന അടുത്ത് കൂടി പീഡനത്തിന് ഇരയാക്കി. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊലലു നവീൻ, ചന്നകേശവലു എന്നിവരാണ് പ്രതികൾ. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് 3 പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

English summary
Fast track court constituted for conducting trial of veterinary Doctor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X